
തിരുവനന്തപുരം: അചഞ്ചലമായ ദൈവവിശ്വാസം ആത്മവിശ്വാസത്തിന് കരുത്തേകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മലങ്കര മാർത്തോമാ സുറിയാനി സഭ റാന്നി-നിലയ്ക്കൽ ഭദ്രാസനത്തിലെ ഡോ.ജോസഫ് മാർ ബർന്നബാസ് മെത്രാപൊലീത്ത, ഡോ.ഐസക് മാർ ഫിലിക്സിനോസ് എപ്പിസ്‌ക്കോപ്പ എന്നിവരുടെ പൗരോഹിത്യ സുവർണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച 'സ്നേഹാഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡോ.ജോസഫ് മാർ ബർന്നബാസ് മെത്രാപൊലീത്ത, ഡോ.ഐസക് മാർ ഫിലിക്സിനോസ് എപ്പിസ്‌ക്കോപ്പ, കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ, ഡോ.അബ്ദു സമദ് സമദാനി എം.പി, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി തുടങ്ങിയവർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |