
തിരുവനന്തപുരം:സംസ്ഥാന ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിന്റെ പേര് ഐ.ടി ഫ്യൂച്ചർ ടെക്നോളജീസ് ആൻഡ് സ്റ്റാർട്ടപ്പ്സ് വകുപ്പ് എന്നാക്കി മാറ്റുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.കേരള ടെക് എന്ന പുതിയ ബ്രാൻഡും നൽകും. കേരള ഐ.ടി മിഷന്റെയും പേരുമാറ്റും. കേരള എ.ഐ മിഷനും കേരള എമർജിംഗ് ടെക്നോളജീസ് മിഷനും ഉൾപ്പെടുത്തി ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷൻ എന്ന പേരാണ് നൽകുക.സെമി കോൺ ഇനിഷ്യേറ്റീവിനെ മുന്നോട്ട് കൊണ്ടുപോകാൻ ദി ഇലക്ട്രോണിക്സ് ആൻഡ് സെമി കണ്ടക്ടർ മിഷൻ എന്ന പുതിയ സംവിധാനവും കൊണ്ടുവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |