SignIn
Kerala Kaumudi Online
Sunday, 31 May 2026 2.45 AM IST

കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നീക്കം

d

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയുമെന്ന സൂചനകൾ ശക്തമായി. മുന്നോടിയായി പാർട്ടി പാർലമെന്ററി ബോർഡും പുനഃസംഘടിപ്പിച്ചേക്കും.

ദേശീയ തലത്തിലെ നേതൃനിരയിലും വലിയ അഴിച്ചുപണിക്ക് ബി.ജെ.പി തയ്യാറെടുക്കുന്നുവെന്നാണ് സൂചന.

പഞ്ചാബ്,ഹരിയാന, ത്രിപുര,ഡൽഹി സംസ്ഥാനങ്ങളിൽ പുതിയ സംസ്ഥാന അദ്ധ്യക്ഷന്മാരെ നിയമിച്ചിരുന്നു.

സംഘടനാ തലത്തിലേതടക്കം പുതിയ മാറ്റങ്ങൾ ജൂൺ 15ന് ശേഷം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ പ്രഖ്യാപിച്ചേക്കും. അതിനായുള്ള നീക്കം പാർട്ടി ദേശീയ നേതൃത്വം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രിസഭയിലെ മാറ്റങ്ങളിൽ എൻ.ഡി.എ ഘടക കക്ഷികളുമായി അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചെന്നും അറിയുന്നു. ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ 34ൽപ്പരം രാജ്യസഭാംഗങ്ങൾ വിരമിക്കുന്നുണ്ട്. അവിടെ കൂടുതൽ വനിതകളെ നിയോഗിച്ചേക്കും. കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്തുപോകുന്ന മുതിർന്ന നേതാക്കളെ ഗവർണർ പദവികളിലും നിയമിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA