
ഇടുക്കി: ഡീൻ കുര്യാക്കോസ് എം.പിയെ അനുകൂലിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട ഡി.സി.സി അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അടിമാലി സ്വദേശി അനൂപ് കോച്ചേരിയെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ബ്ലോക്ക് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് പുറത്താക്കിയത്. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നിർദ്ദേശ പ്രകാരമാണിത്. ഡീൻ കുര്യാക്കോസ് വി.ഡി സതീശന്റെ പോരാളിയാണെന്നും എം.പിക്കെതിരെ അധിക്ഷേപം പറഞ്ഞാൽ ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകർ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നുമാണ് അനൂപ് കോച്ചേരി ഫേസ്ബുക്ക് പോസ്റ്റ്. മറ്റൊരു പോസ്റ്റിൽ പേരെടുത്ത് പറയാതെ ഡി.സി.സി പ്രസിഡന്റിനെയും വിമർശിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |