
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പത്തുവർഷമായി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ കട്ടുചെയ്ത് പൊതുഭരണ വകുപ്പ്. മുഖ്യമന്ത്രിയായിരുന്നപ്പോൾ അനുവദിച്ചിരുന്ന 9400007300 എന്ന നമ്പരാണ് കട്ടുചെയ്തത്. മുഖ്യമന്ത്രി ചുമതലയൊഴിഞ്ഞ ശേഷവും പിണറായി ഔദ്യോഗിക ആവശ്യങ്ങൾക്ക് ഈ നമ്പറായിരുന്നു ഉപയോഗിച്ചിരുന്നത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ അനുവദിച്ച നമ്പരായിരുന്നു ഇത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പൊതുഭരണവകുപ്പ് മൊബൈൽ നമ്പരുകൾ അനുവദിക്കാറുണ്ട്. സാധാരണ ഭരണമാറ്റം ഉണ്ടാകുമ്പോൾ മൊബൈൽ നമ്പർ നിലനിറുത്തുന്നുണ്ടോയെന്ന് അന്വേഷിക്കും. ഇതിനുശേഷം താത്പര്യമില്ലെങ്കിൽ മാത്രമാണ് മൊബൈൽ നമ്പർ വിച്ഛേദിക്കുക. എന്നാൽ മുന്നറിയിപ്പില്ലാതെ ഫോൺ കട്ട് ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |