
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾബെഞ്ച് വിധിക്കെതിരെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻബെഞ്ച് ഈമാസം 29ലേക്ക് മാറ്റി. ഹർജിക്കാർ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സിംഗിൾബെഞ്ച് ഉത്തരവ് നേരത്തേ സ്റ്റേ ചെയ്ത ഡിവിഷൻബെഞ്ച്, ഭാരവാഹികളെ തുടരാൻ അനുവദിച്ചിരുന്നു. ഇവർ ഡയറക്ടർമാരായി തുടരുന്നത് കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |