SignIn
Kerala Kaumudi Online
Wednesday, 03 June 2026 1.36 AM IST

ദുരന്ത നിവാരണം മികച്ചതാക്കും: മുഖ്യമന്ത്രി

g

തിരുവനന്തപുരം: ദുരന്ത നിവാരണ സംവിധാനം രാജ്യത്തെ തന്നെ എറ്റവും മികച്ചതാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. പ്രളയമുണ്ടായ 2018ലേക്കാൾ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുമെന്നും സജി ചെറിയാന്റെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടിയായി പറഞ്ഞു. ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി. നിർമ്മാണം നടക്കുന്നിടത്ത് അപകട സാദ്ധ്യതയുള്ള സ്ഥലങ്ങൾ കളക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നുണ്ട്. ഡാം സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമാണെന്ന് വകുപ്പ് തലവന്മാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തിൽ വിലയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ.എം ഷാജി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA