സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ എം.എഡ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് https://admissions.keralauniversity.ac.in വെബ്സൈറ്റിൽ
പ്രസിദ്ധീകരിച്ചു. സ്പോട്ട് അഡ്മിഷൻ 8ന് സർവകലാശാല സെനറ്റ് ഹാളിൽ നടക്കും. ഫോൺ: 8281883053.
നാല് വർഷ ബിരുദ പ്രവേശനത്തിന് മുസ്ലിം അസോസിയേഷൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, പനവൂർ (നെടുമങ്ങാട്), മദർ തെരേസ കോളേജ്, നെല്ലിക്കാട് (കാട്ടാക്കട) എന്നീ കോളേജുകൾ കൂടി പോർട്ടലിൽ ഉൾപ്പെടുത്തി. കോളേജ്/കോഴ്സ് ഓപ്ഷനുകൾ നൽകാനും പുനഃക്രമീകരിക്കാനും ജൂൺ 14 വരെ അവസരം. വിവരങ്ങൾക്ക്- https://admissions.keralauniversity.ac.in/fyugp2026.
നാലുവർഷ ബിരുദം രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ പിഴ കൂടാതെ 8 വരെയും 150 രൂപ പിഴയോടെ 10 വരെയും, 400 രൂപ പിഴയോടെ 12 വരെയും നീട്ടി. എട്ടുമുതൽ നടത്താനിരുന്ന നാലുവർഷ ബിരുദം രണ്ടാം സെമസ്റ്റർ (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾ 17മുതൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസം മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബിസിഎ പരീക്ഷയുടെ പ്രോജക്ട്/വൈവ വോസി 4ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തും.
നാലു മുതൽ നടത്തുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബിഎ/ബിഎസ്‍സി പരീക്ഷയ്ക്ക് ചാത്തന്നൂർ ആർ. ശങ്കർ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർ ഈ കോളേജിൽ നിന്ന് ഹാൾ ടിക്കറ്റ് വാങ്ങി ചാത്തന്നൂർ എം.ഇ.എസ് ആർട്‌സ്ആൻഡ് സയൻസ് കോളേജിൽ പരീക്ഷ എഴുതണം.
എം.ജി വാർത്തകൾ
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.വോക് റിന്യൂവബിൾ എനർജി മാനേജ്മെന്റ് (പുതിയ
സ്കീം - 2024 അഡ്മിഷൻ റഗുലർ, 2019-23 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) മാർച്ച് 2026 പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 4 മുതൽ കാലടി ശ്രീശങ്കര കോളേജിൽ നടക്കും.
രണ്ടാം സെമസ്റ്റർ ഐഎംസിഎ (2025 അഡ്മിഷൻ റഗുലർ, 2020-24 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഏപ്രിൽ 2026 പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 9-12 വരെ തീയതികളിലായി നടക്കും.
നാലാം സെമസ്റ്റർ എംബിഎ (2024 അഡ്മിഷൻ റഗുലർ, 2022, 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) മേയ് 2026 വൈവ വോസി, പ്രോജക്ട് റിപ്പോർട്ട് ഇവാലുവേഷൻ ജൂൺ 4 മുതൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |