SignIn
Kerala Kaumudi Online
Wednesday, 03 June 2026 1.36 AM IST

സാമ്പത്തിക സ്ഥിതി: ധവളപത്രം നാളെ നിയമസഭയിൽ

g

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നാളെ നിയമസഭയുടെ മേശപ്പുറത്തു വച്ചേക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിയുള്ള നന്ദിപ്രമേയ ചർച്ച നാലിന് അവസാനിക്കും. 19ന് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കും.

കഴിഞ്ഞ പത്തു വർഷത്തെ സർക്കാരിന്റെ ധൂർത്ത്, വരുമാനച്ചോർച്ച, നികുതി പിരിവിലെ പ്രശ്‌നങ്ങൾ, കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന തുക, ഇതിന്റെ ചെലവഴിക്കൽ രീതി, വകമാറ്റി ചെലവഴിക്കൽ അടക്കമുള്ള വിവരങ്ങൾ ധവളപത്രത്തിലുണ്ടാവും.

ഇന്ധനങ്ങൾക്ക് ക്ഷേമ പെൻഷൻ സെസായി രണ്ടു രൂപ ഏർപ്പെടുത്തിയപ്പോൾ അയൽസംസ്ഥാനങ്ങളിലെ വിലയുമായി വലിയ വ്യത്യാസമുണ്ടായി. ഇതുകാരണം ഒന്നര ലക്ഷം കോടി ലിറ്ററിന്റെ ഡീസൽ ഉപയോഗം കുറ‌ഞ്ഞു. നികുതി നൽകാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡീസലും പെട്രോളും ഇവിടെയെത്തിച്ച് വൻതോതിൽ വിൽപ്പന നടത്തുന്നത് തടയാനും, എൽ.‌ഡി.എഫ് സർക്കാർ കൈക്കൊണ്ട നികുതി നഷ്ടം ഒഴിവാക്കാനും നടപടികളുണ്ടാവും. ധവളപത്രമെന്ന ഉമ്മാക്കി കാട്ടി വായടിപ്പിക്കാൻ നോക്കേണ്ടെന്നും അത് വരുമ്പോൾ കാണാമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA