SignIn
Kerala Kaumudi Online
Wednesday, 03 June 2026 1.36 AM IST

സഭയിൽ വി.മുരളീധരന്റെ പ്രസംഗം അനുവദിച്ചില്ല

g

തിരുവനന്തപുരം: നിയമസഭയിൽ ക്രമപ്രശ്നം ഉന്നയിക്കാനുള്ള ബി.ജെ.പി അംഗം വി.മുരളീധരന്റെ നീക്കം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുവദിച്ചില്ല. വാക്കൗട്ട് പ്രസംഗങ്ങൾ കഴിഞ്ഞയുടനാണ് മുരളീധരൻ ക്രമപ്രശ്നവുമായി എഴുന്നേറ്റത്. ചട്ടം-307 ചൂണ്ടിക്കാട്ടി കാര്യങ്ങൾ വിശദീകരിക്കാൻ മുരളീധരൻ ശ്രമിച്ചെങ്കിലും സ്പീക്കർ വഴങ്ങിയില്ല. ഏതെങ്കിലും പരാമർശങ്ങൾ നീക്കം ചെയ്യാനോ തിരുത്തിക്കാനോ ഉള്ളതാണ് ഈ ചട്ടമെന്നും വാക്കൗട്ട് പ്രസംഗത്തിൽ ഇതിന് പ്രസക്തിയില്ലെന്നും സ്പീക്കർ റൂളിംഗ് നൽകി. മുരളീധരൻ വീണ്ടും വായിച്ചു തുടങ്ങിയപ്പോൾ താൻ ചട്ടം പരിശോധിച്ചെന്നും നടപടിക്രമങ്ങൾ അനാവശ്യമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും ചെയറിനോട് സഹകരിക്കണമെന്നും സ്പീക്കർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA