SignIn
Kerala Kaumudi Online
Wednesday, 03 June 2026 1.36 AM IST

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം

g

കണ്ണൂർ: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിനെ നിയമിച്ചതിൽ വിവാദം. മന്ത്രിയുടെ സഹോദരീ ഭർത്താവും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ബെന്നി തോമസിനെയാണ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.


കഴിഞ്ഞദിവസം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പട്ടിക പുറത്തുവന്നതോടെയാണ് വിഷയം ചർച്ചയായത്. രണ്ട് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ ഉൾപ്പെടെ 13 പേരാണ് മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ ഓഫീസുകളിലെ ബന്ധുനിയമനങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച യു.ഡി.എഫ്, സമാന രീതിയിലുള്ള നിയമനമാണ് നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.


അതേസമയം, ബെന്നി തോമസിന്റെ നിയമനം ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹത്തിന്റെ ദീർഘകാല രാഷ്ട്രീയ പ്രവർത്തന പരിചയവും സംഘടനാമികവും പരിഗണിച്ചാണെന്നും കോൺഗ്രസ് നേതൃത്വവും മന്ത്രിയുടെ ഓഫീസും വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA