SignIn
Kerala Kaumudi Online
Thursday, 04 June 2026 2.18 AM IST

ബന്ധുനിയമനത്തിൽ മറുപടി പറയാതെ മന്ത്രി സണ്ണിജോസഫ്

k

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ സഹോദരീ ഭർത്താവിനെ നിയമിച്ചത് നിയമസഭയിൽ ഉന്നയിച്ച് വി.ജോയി. അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയായിരുന്നു മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയായി അളിയനെ നിയമിച്ചെന്ന് ജോയി പറഞ്ഞത്. യു.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ എന്തെല്ലാം കോലാഹലം ഉണ്ടാക്കിയിട്ടുണ്ട്. താത്കാലികക്കാരെ പിരിച്ചുവിട്ട് ബന്ധുക്കൾക്ക് മന്ത്രി ഓഫീസിൽ നിയമനം നൽകുകയാണെന്നും ജോയി പറഞ്ഞു. അതേസമയം, സണ്ണി ജോസഫ് ഇതിന് മറുപടി പറഞ്ഞില്ല. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ ബെന്നി തോമസിനെയാണ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA