SignIn
Kerala Kaumudi Online
Thursday, 04 June 2026 3.27 AM IST

ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം

d

തിരുവനന്തപുരം: കൃഷിമന്ത്രി ടി.സിദ്ദിഖിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാദ്ധ്യമ പ്രവർത്തകരുടെ പ്രതിഷേധം.
ഇന്നലെ നിയമസഭയിലെ മീഡിയ റൂമിലായിരുന്നു വാർത്താസമ്മേളനം. മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം. ശ്രീറാം പങ്കെടുക്കുന്ന വാർത്താസമ്മേളനത്തിൽ ഇരിക്കില്ലെന്ന് മാദ്ധ്യമ പ്രവർത്തകർ നിലപാടെടുത്തു. മന്ത്രി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബഹളം കൂടിയതോടെ ശ്രീറാം വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് മന്ത്രിയുടെ വാർത്താസമ്മേളനം പുനരാരംഭിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൃഷിമന്ത്രിയായിരുന്ന പി.പ്രസാദ് വാർത്താസമ്മേളനം നടത്തിയപ്പോൾ ശ്രീറാം വെങ്കിട്ടരാമൻ ഒപ്പമിരുന്നിരുന്നു. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ശ്രീറാം സഞ്ചരിച്ചിരുന്ന കാറിടിച്ച് മാദ്ധ്യമ പ്രവർത്തകനായ മലപ്പുറം തിരൂർ സ്വദേശി ബഷീർ മരിച്ച കേസിൽ വിചാരണ തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA