
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ 'പൂക്കി'യും വിഷയമായി. സ്നേഹനിധിയായ കൂട്ടുകാരൻ എന്നാണ് 'പൂക്കി' എന്ന വാക്കിന്റെ അർത്ഥമെന്ന് കോൺഗ്രസിലെ അബിൻ വർക്കി പറഞ്ഞു. കറുത്ത തുണി ഉയർത്തിയാലുടൻ 'രക്ഷാപ്രവർത്തനം' നടത്തുന്നവർക്ക് അതു മനസിലാകില്ലെന്നും അബിൻ പറഞ്ഞു. പൂക്കി സർക്കാർ പുകഞ്ഞു പോകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നായിരുന്നു ഇതിന് സി.പി.എമ്മിലെ എം.എസ്.അരുൺകുമാറിന്റെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |