SignIn
Kerala Kaumudi Online
Tuesday, 23 June 2026 1.24 AM IST

സാമൂഹ്യ പെൻഷൻ വർദ്ധന വൈകില്ല: മുഖ്യമന്ത്രി

satjheesh
SATHEES

തിരുവനന്തപുരം; സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നയമസഭയിൽ പറഞ്ഞു.

എൽ.ഡി.എഫ് സർക്കാരിനെപ്പോലെ പ്രഖ്യാപിച്ച വർദ്ധന നാലര വർഷത്തിന് ശേഷം നൽകിയ രീതി യു.ഡി.എഫ് പിന്തുടരില്ല. രോഗികളുള്ള വീട്ടിൽ എ.സി സ്ഥാപിച്ചതു കൊണ്ടോ, നാലു ചക്ര വാഹനമുള്ളതു കൊണ്ടോ പെൻഷൻ നിഷേധിക്കില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടവരെന്ന് കണ്ടാൽ അവരെ ഒഴിവാക്കി അർഹതയുള്ളവരെ ഉൾപ്പെടുത്തും. കഴിഞ്ഞ സർക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതി തുടരുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല.

25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തും. പദ്ധതി പൊതുജനാരോഗ്യ സംവിധാനങ്ങളെയും സർക്കാർ ആശുപത്രികളെയും തകർക്കുമെന്ന ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല. മറ്റേതെങ്കിലും ചികിത്സാ ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA