SignIn
Kerala Kaumudi Online
Thursday, 02 July 2026 3.33 AM IST

ഗുരുവായൂർ ദേവസ്വം ആനകളുടെ സുഖചികിത്സയ്ക്ക് തുടക്കം

news-photo

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള ഒരു മാസം നീളുന്ന സുഖചികിത്സയ്ക്ക് തുടക്കം. പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം കൊമ്പൻ ജൂനിയർ വിഷ്ണുവിന് ഔഷധ ചോറുരുള നൽകി റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കൊമ്പൻമാരായ വിനായകൻ, ഗോപീകൃഷ്ണൻ ഉൾപ്പെടെയുള്ള ആനകൾക്കും ഔഷധ ചോറുരുളകൾ നൽകി. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അദ്ധ്യക്ഷനായി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ, ജീവധനം വിദഗ്ദ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി. ഗിരിദാസ്, ഡോ. എം.എൻ. ദേവൻ നമ്പൂതിരി, ഡോ. കെ.വിവേക്, ഡോ. യു. ഗിരീഷ്, ഡോ. വി. ശബരീനാഥ് എന്നിവർ സന്നിഹിതരായി.

ആനത്താവളത്തിലെ 35ൽ 17 ആനകൾ ഉദ്ഘാടനച്ചടങ്ങിൽ അണിനിരന്നു. സുഖചികിത്സ ഈ മാസം 30 വരെ തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELEPHNAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA