
തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച കായിക വകുപ്പിന്റെ രണ്ടാം റിപ്പോർട്ട് ഇന്ന് മന്ത്രിസഭായോഗം പരിഗണിച്ചേക്കും.
നികുതി വകുപ്പിന്റെ അനുബന്ധ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറുമെന്നും സൂചനയുണ്ട്. പ്രാഥമിക റിപ്പോർട്ട് നേരത്തെ കൈമാറിയിരുന്നു. സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ ജി.എസ്.ടി അടയ്ക്കാതിരുന്നതിലാണ് അന്വേഷണം. ഇതിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയിലെ കൂടുതൽ തെളിവുകൾ ഉൾപ്പെടുത്തിയുള്ളതാണ് അനുബന്ധ റിപ്പോർട്ടെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |