SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.06 AM IST

റേഷൻ തിരിമറി നടത്തിയാൽ   കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്

d

തിരുവനന്തപുരം: റേഷൻ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നവർക്കും തിരിമറി നടത്തുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്.
റേഷൻ ദുരുപയോഗം,അനധികൃത സംഭരണം,കടത്ത് എന്നിവ തടയാനായി സംസ്ഥാനവ്യാപകമായി പരിശോധന ശക്തമാക്കും. ക്രമക്കേട് കണ്ടെത്തിയാൽ റേഷൻ കടയുടെ ലൈസൻസ് അടിയന്തരമായി സസ്‌പെൻഡ് ചെയ്യുകയോ സ്ഥിരമായി റദ്ദാക്കുകയോ ചെയ്യും. റേഷൻ സാധനങ്ങൾ തിരിമറി ചെയ്യുന്നത് അവശ്യസാധന നിയമപ്രകാരം 7 വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാം. പരിശോധനകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA