
തിരുവനന്തപുരം: കേരള സർക്കാർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടറായി സൂരജ് കൃഷ്ണൻ.ആർ ചുമതലയേറ്റു. കൊച്ചിൻ റിഫൈനറിയിൽ ജോയിന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കെ 40,000 കോടിയുടെ വികസന പദ്ധതികളുടെ നിർമ്മാണം, കമ്മീഷനിംഗ് എന്നിവയുടെ സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്. ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന രാജ്യത്തെ ആദ്യ ബോട്ടിന്റെ ലോഞ്ചിംഗിന് മുന്നോടിയായി ഹൈഡ്രജൻ സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്കും നിർണായക ഇടപെടൽ നടത്തിയിട്ടുണ്ട്. കോഴിക്കോട് ഐ.ഐ.എമ്മിഷ നിന്ന് വിദഗ്ദ്ധപരിശീലനം ലഭിച്ച സൂരജ്കൃഷ്ണൻ ചങ്ങനാശ്ശേരിയിലാണ് താമസം. ഭാര്യ: ശാലിനി എസ്.നായർ. മക്കൾ: ഗൗരിക്കുട്ടി, പാർത്ഥസാരഥി എസ്.കൈമൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |