
കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവ് കടയ്ക്കൽ ചിതറ കൊല്ലായി പുറക്കോട് പ്രിയദർശിനി വീട്ടിൽ എ.ഹിദുർ മുഹമ്മദ് (74) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1.30ന് കടയ്ക്കൽ മുസ്ലിം പള്ളി കബർസ്ഥാനിൽ.
സ്കൂൾ വിദ്യാഭ്യാസ കാലത്ത് രാഷ്ട്രീയത്തിലെത്തിയ ഹിദുർ മുഹമ്മദ് കെ.എസ്.യുവിന്റെ സംസ്ഥാന നേതാവായി. നീലലോഹിതദാസൻ നാടാർ ചെയർമാനായിരുന്ന കേരള സർവകലാശാല യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്നു. യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന നേതാവായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റിലും സിൻഡിക്കറ്റിലും അംഗമായിരുന്നു.
കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറുമായിരുന്നു. സംസ്ഥാന വൈദ്യുതി ബോർഡ് അംഗമായും പ്രവർത്തിച്ചു. 1991ൽ ചടയമംഗലത്ത് നിന്നും 2001ൽ പുനലൂരിൽ നിന്നും നിയമസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: ഡോ. മുഹ്സീന (മാനേജർ, ആയുഷ് സ്റ്റേറ്റ് മിഷൻ), സമീർ (ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: സജീർ മുഹമ്മദ്, ആർ.ബി.ആൻസു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |