SignIn
Kerala Kaumudi Online
Sunday, 04 October 2026 2.28 AM IST

അപ്പീൽ തള്ളി; ശബരിമല മേൽശാന്തി ലിസ്റ്റിൽ 5 പേർ, മാനദണ്ഡം മാറ്റാൻ കഴിയില്ലെന്ന് ബോർഡ്

READ ENGLISH VERSION
r

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നിയമനത്തിന് പരിഗണിക്കണമെന്ന അപ്പീലുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് തള്ളി. 38 അപേക്ഷകരെ നേരിൽ കേട്ടശേഷമാണ് തീരുമാനമെടുത്തത്.

ശബരിമലയിലേക്ക് 48 അപേക്ഷയും മാളികപ്പുറത്തേക്ക് 30 അപേക്ഷയും ലഭിച്ചിരുന്നു. ഏതെങ്കിലും പൊതു ക്ഷേത്രത്തിൽ പൂജാരിയായി കുറഞ്ഞത് 12 വർഷത്തെ പ്രവൃത്തി പരിചയവും അതിൽ കുറഞ്ഞത് 10 വർഷം തുടർച്ചയായി മേൽശാന്തിയായിരിക്കണമെന്നും നിബന്ധനയുണ്ട്. ഇക്കാര്യം ഉറപ്പു വരുത്താൻ ദേവസ്വം വിജിലൻസ് ഇക്കുറി ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽ നേരിട്ടുപോയി വിവരം ശേഖരിച്ചു. ഇതോടെ,

ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും മാത്രമായി പട്ടിക ചുരുങ്ങി. മാളികപ്പുറത്ത് പട്ടികയിൽ ഇടം പിടിച്ച 3 പേരും ശബരിമല മേൽശാന്തി പട്ടികയിലുമുണ്ട്. ഇതോടെ 47 പേരാണ് നിബന്ധനയിൽ ഇളവ് തേടി ബോർഡിനെ സമീപിച്ചത്. നേരിട്ട് വിവരങ്ങൾ ബോധിപ്പിക്കാൻ 38 പേരാണ് എത്തിയത്. രാവിലെ തുടങ്ങിയ കൂടിക്കാഴ്ച രാത്രി 9 വരെ നീണ്ടു. പരാതികൾ കേട്ടെങ്കിലും വിജിലൻസ് റിപ്പോർട്ട് കണക്കിലെടുത്ത് ആരെയും അധികമായി ഉൾപ്പെടുത്തേണ്ടെന്ന് ബോർഡ് തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച അഭിമുഖം നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇതിനുശേഷം ശബരിമല സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിലൂടെ മേൽശാന്തിമാരെ തിരഞ്ഞെടുക്കും.

ഈ പട്ടിക ഹൈക്കോടതി അംഗീകരിച്ചിരുന്നു. ദേവസ്വം വിജിലൻസ് റിപ്പോർട്ട് മറികടന്ന് പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA