SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

സ്‌കൂൾ കായികമേള ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടി: മന്ത്രി ഷംസുദ്ദീൻ സ്വർണക്കപ്പ് പര്യടനം തുടങ്ങി

s

തിരുവനന്തപുരം: സ്‌കൂൾ കായികമേളകളിൽ ഉത്തേജക മരുന്നുകളുടെ ഉപയോഗം,പ്രായത്തിൽ തിരിമറി എന്നിവ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് പര്യടന യാത്ര തിരുവനന്തപുരം പട്ടം ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ പഠനത്തിലും ജീവിതത്തിലും കായികക്ഷമത ഒരുപോലെ ആവശ്യമാണ്. അദ്ധ്യാപക തസ്തിക ഇനി മുതൽ 300 കുട്ടികളുള്ള സ്‌കൂളുകളിലും ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും കായിക അദ്ധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിനായി പ്രത്യേക പഠന കമ്മിറ്റിയെ നിയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു.

മന്ത്രി സ്വർണക്കപ്പ് പൊതു വിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയന് കൈമാറി. 25 മുതൽ 31 വരെ കോഴിക്കോട് വച്ചാണ് സംസ്ഥാന സ്‌കൂൾ കായികമേള. സ്വർണക്കപ്പ് വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി 25ന് കോഴിക്കോടെത്തും. 117.5 പവനിലുള്ളതാണ് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ്. ദീപശിഖ പ്രയാണം വെള്ളിയാഴ്ച കാസർഗോട് നിന്നും ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡയറക്ടർ ഷിബു ആർ.എസ്,വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ശിവദാസൻ,ഡെപ്യൂട്ടി ഡയറക്ടർ ബിജു.ആർ തുടങ്ങിയവർ സന്നിഹിതരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA