SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

തൃശൂരിൽ കേരളകൗമുദി സുവർണ ജൂബിലി ഓഫീസ് ഉദ്ഘാടനം നാളെ

kerala-kaumudi

തൃശൂർ: വാർത്തയിൽ നിലാവിന്റെ തെളിമയുമായി 114 ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന കേരളകൗമുദിക്ക് സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ മണ്ണിൽ അമ്പതാണ്ടിന്റെ ധന്യത. സുവർണജൂബിലി ആഘോഷവും സുവർണ ജൂബിലി ഓഫീസ് ഉദ്ഘാടനവും നാളെ രാവിലെ 11ന് തൃശൂർ പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ പശ്ചിമബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് നിർവഹിക്കും.

'സുവർണ മധുരം' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ റവന്യുമന്ത്രി അഡ്വ.കെ.രാജൻ അദ്ധ്യക്ഷനാകും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ആമുഖപ്രഭാഷണം നടത്തും. 114 വിശിഷ്ട വ്യക്തിത്വങ്ങളുടെ വിജയകഥകളുടെ സമാഹാരമായ 'അമേസിംഗ് മൈൻഡ്‌സ് ' എന്ന പുസ്തകത്തിന്റെ പ്രകാശനം നോർക്ക റൂട്ട്‌സ് ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ.മേനോന് നൽകി സി.വി.ആനന്ദബോസ് നിർവഹിക്കും. സാമൂഹിക, സാംസ്‌കാരിക, വാണിജ്യമേഖലയിലെ വിശിഷ്ടവ്യക്തിത്വങ്ങളെയും ആദരിക്കും.

ഡെപ്യൂട്ടി എഡിറ്ററും യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ സ്വാഗതം പറയും. തൃശൂരിന്റെ ഹൃദയഭാഗമായ സ്വരാജ് റൗണ്ടിൽ പാറമേക്കാവിന്റെ പത്തായപ്പുര ബിൽഡിംഗിലാണ് തൃശൂർ യൂണിറ്റിന്റെ പുതിയ ഓഫീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA KAUMUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA