SignIn
Kerala Kaumudi Online
Wednesday, 21 October 2026 11.45 PM IST

ഭീഷണിയായി ന്യൂനമർദ്ദ പാത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ

READ ENGLISH VERSION
rain-

തിരുവനന്തപുരം: കേരളത്തിലെ അടുത്ത അഞ്ച് ദിവസത്തെ മഴ സാദ്ധ്യത റിപ്പോർട്ട് പുറത്തുവിട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ഒരു ചക്രവാത ചുഴി നിലനിൽക്കുന്നു. തെക്കു കിഴക്കൻ അറബിക്കടൽ മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ഒരു ന്യൂനമർദ്ദ പാത്തി നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെ സ്ഥിതി ചെയ്യാൻ സാദ്ധ്യതയുണ്ട്.

ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായതോ ഇടത്തരമോ ആയ മഴയ്ക്ക്‌ സാദ്ധ്യതയുണ്ട്.കൂടാതെ കേരളത്തിൽ നവംബർ 30 നും ഡിസംബർ ഒന്നിനും ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കു ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യത. തെക്കൻ ആൻഡമാൻ കടലിനു മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു നവംബർ 30ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാദ്ധ്യത. തുടർന്ന് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN, UPDATE, KERALA RAIN UPDATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA