
ശിവഗിരി:ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ഗുരുവരുൾ പ്രകാരം വിജയ ദശമി ദിനത്തിൽ ശിവഗിരി മഠത്തിൽ ചേർന്നു.ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അവതരിപ്പിച്ച ട്രസ്റ്റ് സ്ഥാപനങ്ങളുടെ കഴിഞ്ഞ വർഷത്തെ വാർഷിക പ്രവർത്തന റിപ്പോർട്ടുകളും 2025-26 സാമ്പത്തിക വർഷത്തെ വരവു ചെലവു കണക്കുകളുടെ കൺസോളിഡേറ്റഡ് ആഡിറ്റ് സ്റ്റേറ്റ്മെന്റും ബാലൻസ് സീറ്റും ആഡിറ്റ് റിപ്പോർട്ടും യോഗം ഐകകണ്ഠേന പാസ്സാക്കി.നടപ്പു സാമ്പത്തിക വർഷത്തെ ആഡിറ്ററായി എൽ.യു.കൃഷ്ണൻ ആന്റ് കമ്പനിയെ തുടർന്നും നിയമിക്കാൻ തീരുമാനിച്ചു.
ഗുരുദേവ മഹാസമാധി ശതാബ്ദിയാചരണവും ഗുരുദേവൻ സംസ്ഥാപനം ചെയ്ത ശ്രീനാരായണ ധർമസംഘത്തിന്റെ ശതാബ്ദിയും ശിവഗിരി തീർത്ഥാടനം ഗുരുദേവൻ കല്പിച്ചനുവദിച്ചതിന്റെ ശതാബ്ദിയും സംഗമിക്കുന്ന ചരിത്രവേളയിൽ ഗുരുദർശനവും ഗുരുസന്ദേശങ്ങളും ഗുരുദേവകൃതികളും ആഗോള തലത്തിൽ പ്രചരിപ്പിക്കുന്നതിനും ആഗോള സംഗമങ്ങൾ സംഘടിപ്പിക്കുന്നതിനും ധർമസംഘം പദ്ധതികൾ ആവിഷ്കരിക്കും.ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ നന്ദി പറഞ്ഞു.
ഫോട്ടോ:ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും സംസാരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |