
ഡിസംബർ 16ന് നടത്താനിരുന്നതും 17ലേക്ക് മാറ്റിയതുമായ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ നവംബർ 2024 പരീക്ഷകൾ ജനുവരി 31ലേക്ക് മാറ്റി.
ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലും ചെമ്പഴന്തി എസ്.എൻ.ജി.സി.എ.എസ്. കോളേജിലും നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. കെമിസ്ട്രി ഡിസംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു.
നാലാം സെമസ്റ്റർ എം.എ. മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ ബി.എസ്സി./ബികോം. ജനുവരി 2025 (മേഴ്സിചാൻസ് - 2019 അഡ്മിഷൻ) പരീക്ഷയുടെ രജിസ്ട്രേഷൻ 25 മുതൽ ആരംഭിക്കും. പിഴകൂടാതെ 31 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 3 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 5 വരെയും അപേക്ഷിക്കാം.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം - റെഗുലർ - 2024 അഡ്മിഷൻ, സപ്ലിമെന്ററി - 2020, 2021, 2022 & 2023 അഡ്മിഷൻ) ഫെബ്രുവരി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി 25 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും.
ഫെബ്രുവരി 12 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ എൽ.ബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എൽ.ബി.എസ് എൻജി. കോളേജുകൾക്ക് ഐഡിയ ലാബ്
തിരുവനന്തപുരം: എൽ.ബി.എസിന്റെ പൂജപ്പുരയിലെ എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിനും കാസർകോട് എൻജിനിയറിംഗ് കോളേജിനും കേന്ദ്ര സർക്കാരിന്റെ ഐഡിയ ലാബ് അനുവദിച്ച് ഉത്തരവിറങ്ങി. 5,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ലാബാണിത്. സാങ്കേതിക രംഗത്തെ മാറ്റത്തിനനുസരിച്ച് വിദ്യാർത്ഥികളേയും ഗവേഷകരേയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ നേടാനും സംരംഭകരാവാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മേക്ക് ഇൻ ഇന്ത്യയുടേയും ഭാഗമായാണ് പദ്ധതി.
ലേസർ കട്ടിംഗ് മെഷീൻ, സി.എൻ.സി റൂട്ടർ, പി.സി.ബി ബിൽഡിംഗ് മെഷീൻ, പി.സി.ബി പ്രോട്ടോടൈപ്പ് മെഷീൻ, കമ്പ്യൂട്ടർ വർക്ക് സ്റ്റേഷൻ, സ്മാർട്ട് ബോർഡ്, എച്ച്.ഡി പ്രിന്റർ, മിനി ഡെസ്ക്ടോപ്പ് മെഷീൻ, മിക്സഡ് സിഗ്നൽ ഓസിലോസ്കോപ്പ് എന്നീ ഉപകരണങ്ങൾ ഉൾപ്പെടുന്ന മികച്ച സജ്ജീകരണങ്ങളാണ് ലാബിൽ ഉള്ളത്. ഒരു കോടി രൂപയാണ് ഐഡിയ ലാബിനുള്ള ധനസഹായം. ഐഡിയ ലാബുവഴി ഈ രണ്ട് കോളേജുകളിലായി കൂടുതൽ സംരംഭകരേയും സ്റ്റാർട്ടപ്പുകളെയും വാർത്തെടുക്കുമെന്ന് എൽ.ബി.എസ് ഡയറക്ടർ ഡോ. എം.അബ്ദുൽ റഹ്മാൻ പറഞ്ഞു.
ഓർമിക്കാൻ...
1. ജെ.ഇ.ഇ മെയിൻ അഡ്മിറ്റ് കാർഡ്:- 28, 29, 30 തീയതികളിൽ നടക്കുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://nta.ac.in.
പി.ജി മെഡിക്കൽ അലോട്ട്മെന്റ്
തിരുവനന്തപുരം: മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ പുതുക്കിയ മൂന്നാംഘട്ട അലോട്ട്മെന്റ് ഷെഡ്യൂൾ പ്രകാരം ഫൈനൽ മെരിറ്റ്, കാറ്റഗറി ലിസ്റ്റുകൾ 27 ന് പ്രസിദ്ധീകരിക്കും. ഓൺലൈൻ രജിസ്ട്രേഷനും ഓപ്ഷനുകൾ നൽകുന്നതിനും ഒഴിവാക്കുന്നതിനും 30 മുതൽ ഫെബ്രുവരി 3ന് വൈകിട്ട് 5 വരെ അവസരമുണ്ട്. പ്രവേശനം നേടിയ കോളേജുകളിൽ നിന്ന് രജിസ്ട്രേഷൻ ഫീസ് തിരികെ ലഭിക്കാതെ ടി.സി വാങ്ങാനുള്ള അവസാന തീയതി ഫെബ്രുവരി 2ന് വൈകിട്ട് 5 വരെയാണ്. അലോട്ട്മെന്റ് ഫെബ്രുവരി 5 ന് നടത്തും. അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഫെബ്രുവരി 6 മുതൽ 9 വരെ പ്രവേശനം നേടാം. ഫോൺ: 0471-2525300.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |