SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

200 കോടിയുടെ നിക്ഷേപവുമായി കേരള വിഷൻ

keralavision

കൊച്ചി: കേരളമൊട്ടാകെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കാൻ 200 കോടിയുടെ പദ്ധതിയുമായി കേരള വിഷൻ. കേരളത്തിലെ എല്ലാ ദേശീയ ഹൈവേകളിലും അണ്ടർഗ്രൗണ്ട് ഒപ്ടിക്കൽ ഫൈബർ ഇടുന്നതിലൂടെ സാധാരണ ജനങ്ങൾക്ക് ചെറിയ തുകയ്ക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന വികസന പദ്ധതിയാണ് കേരള വിഷന്റേത്.

ഈ പദ്ധതികളുടെ പ്രോജക്ട് റിപ്പോർട്ട് ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ വ്യവസായമന്ത്രി പി. രാജീവ്, ഇൻഡസ്ട്രിയൽ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് എന്നിവക്ക് കേരളവിഷൻ മാനേജിംഗ് ഡയറക്ടർ പി.പി. സുരേഷ്‌കുമാർ, കേരള വിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പത്മകുമാർ എന്നിവർ സമർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA VISION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA