SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

p

തിരുവനന്തപുരം : മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണയുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളലേക്ക് ഈമാസം 28ന് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീറും ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജനും അറിയിച്ചു. നിലവിൽ ലിറ്ററിന് 155 രൂപയാണ് മണ്ണെണ്ണ വില.
പശ്ചിമേഷ്യയിലെ സംഘർഷം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ വില വർദ്ധിപ്പിച്ചത്. സംസ്ഥാന സർക്കാർ മത്സ്യഫെഡ് മുഖാന്തരം നൽകുന്ന മണ്ണെണ്ണ സബ്സിഡി ലിറ്ററിന് 25 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തിയെങ്കിലും, ഉയർന്ന വില കാരണം മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നത് പ്രായോഗികമല്ലെന്നാണ് തൊഴിലാളികളുടെ പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KEROSINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA