SignIn
Kerala Kaumudi Online
Friday, 23 October 2026 12.13 AM IST

കെ.എഫ്.സി അഴിമതി: സർക്കാരിനോട് 5 ചോദ്യവുമായി വി.ഡി. സതീശൻ

p

തിരുവനന്തപുരം: അനിൽ അംബാനിയുടെ കമ്പനിയിൽ കെ.എഫ്.സി പണം നിക്ഷേപിച്ച് സാമ്പത്തിക നഷ്ടമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ആക്ടിലെ സെക്ഷൻ 34 പ്രകാരം കെ.എഫ്.സി നടത്തുന്ന നിക്ഷേപങ്ങൾ ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. എന്നാൽ, സാമ്പത്തികമായി തകർന്നുകൊണ്ടിരുന്ന അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൽ കെ.എഫ്.സി നിക്ഷേപം നടത്തി. ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നോ ഇത് എന്നാണ് ആദ്യ ചോദ്യം.

 മറ്റു 4 ചോദ്യങ്ങൾ

1. റിലയൻസിൽ (ആർ.സി.എഫ്.എൽ) കെ.എഫ്.സി നിക്ഷേപം നടത്തുന്നതിനു മുൻപ് ആർ.സി.എഫ്.എല്ലിന്റെ മാതൃ സ്ഥാപനമായ റിലയൻസ് ക്യാപിറ്റൽ ലിമിറ്റിഡിന്റെയും സഹോദര സ്ഥാപനമായ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെയും സാമ്പത്തിക സ്ഥിതിയും സാമ്പത്തിക ബാദ്ധ്യതകളും പരിശോധിച്ചിരുന്നോ.

2. അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൽ കെ.എഫ്.സി 60.80 കോടി രൂപ നിക്ഷേപിക്കുമ്പോൾ റിലയൻസ് ഗ്രൂപ്പിന് രാജ്യത്തെ വിവിധ ബാങ്കുകളിൽ 50,000 കോടിയുടെ ബാദ്ധ്യത ഉണ്ടെന്ന വസ്തുത മാദ്ധ്യമങ്ങളിൽ വാർത്ത ആയിട്ടും കെ.എഫ്.സിയും സർക്കാരും അറിഞ്ഞില്ലേ.

3. കെയർ എന്ന റേറ്റിംഗ് ഏജൻസി ആർ.സി.എഫ്.എൽനെയും സഹോദര സ്ഥാപനങ്ങളെയും കുറിച്ച് നൽകിയ റിപ്പോർട്ടിൽ 'ക്രെഡിറ്റ് വാച്ച് വിത്ത് ഡെവലപ്പിംഗ് ഇംപ്ളിക്കേഷൻസ്' എന്ന ആശങ്ക രേഖപ്പെടുത്തിയത് കെ.എഫ്.സി പരിഗണിക്കാതിരുന്നത് എന്തുകൊണ്ട്.

4. അനിൽ അംബാനിയുടെ ആർ.സി.എഫ്.എൽ എന്ന സ്ഥാപനത്തിൽ കെ.എഫ്.സി നടത്തിയ നിക്ഷേപത്തെ കുറിച്ച് 2018 ലെയും 2019 ലെയും കെ.എഫ്.സി വാർഷിക റിപ്പോർട്ടുകളിൽ മറച്ചുവച്ചതിന്റെ കാരണം വിശദമാക്കാമോ? ഇതു സംബന്ധിച്ച് നിയമസഭയിൽ രണ്ടു തവണ ചോദ്യം വന്നിട്ടും ഇതുവരെ മറുപടി നൽകാത്തത് എന്തുകൊണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KFC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA