SignIn
Kerala Kaumudi Online
Friday, 23 October 2026 4.41 PM IST

ഘോഷയാത്രകൾ റോഡിന്റെ ഒരു വശത്തു കൂടി മാത്രം

khoshayathra

തിരുവനന്തപുരം: ഘോഷയാത്രകളടക്കമുള്ള മതപരമായ ആഘോഷങ്ങൾ ഗതാഗത തടസമുണ്ടാക്കാത്ത വിധം ക്രമീകരിക്കണമെന്ന് ഡി.ജി.പിയുടെ സർക്കുലർ. ഒരു വശത്തു കൂടി ഘോഷയാത്രകളും പ്രകടനങ്ങളും പോകുമ്പോൾ, മറുഭാഗം ഗതാഗതത്തിനായി ഒരുക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ശ്രദ്ധിക്കണം. ഗതാഗത തടസമുണ്ടാക്കുന്ന ഘോഷയാത്രകൾ അനുവദിക്കരുത്. റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്താനും അനുവദിക്കരുത്. പൊതു-സ്വകാര്യ ചടങ്ങുകൾ കാരണം ഗതാഗത തടസമുണ്ടാകാതിരിക്കാൻ പൊലീസ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണം. ഇക്കാര്യങ്ങൾ ജില്ലാ പൊലീസ് മേധാവിമാർ നിരീക്ഷിക്കണമെന്നും സർക്കുലറിലുണ്ട്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KHOSHYATHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA