SignIn
Kerala Kaumudi Online
Friday, 23 October 2026 1.45 AM IST

ഒറ്റമുറി വാടകക്കെട്ടിടത്തിൽ ചോർന്നൊലി​ച്ച് അങ്കണവാടികൾ

kids

കോഴിക്കോട്: സ്‌കൂളുകളും ക്ലാസ് മുറികളും ഹൈടെക്കാക്കുമ്പോൾ, പി​ഞ്ചുപൈതങ്ങൾക്കായുള്ള അങ്കണവാടികൾ മി​ക്കതും പ്രവർത്തി​ക്കുന്നത് ചോർന്നൊലിക്കുന്ന ഒറ്രമുറിയി​ൽ!

സംസ്ഥാനത്ത് വാടകക്കെട്ടിടത്തിൽ തിങ്ങിഞെരുങ്ങി പ്രവർത്തിക്കുന്നത് 7072 അങ്കണവാടികളാണ്. 1636 എണ്ണം വാടകരഹിതമാണ്. ആകെയുള്ള 33120 അങ്കണവാടികളിൽ 8708 എണ്ണത്തിനും സ്വന്തമായി കെട്ടിടമില്ല. സ്വന്തം കെട്ടിടത്തിൽ 24412 അങ്കണവാടികളാണുള്ളത്.

പരിമിതികളാൽ വീർപ്പുമുട്ടുന്ന അങ്കണവാടികൾ തലസ്ഥാനത്താണ് കൂടുതൽ. ഇവിടെ 3061 അങ്കണവാടികളുള്ളതിൽ 1057 എണ്ണത്തിനും കെട്ടിടമില്ല. 100 എണ്ണം വാടകരഹിതമാണ്. കുറവ് വയനാട്ടിലാണ്. 876 അങ്കണവാടികളി​ൽ 70 എണ്ണം മാത്രമാണ് വാടകയിൽ പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ അങ്കണവാടികളുള്ള മലപ്പുറത്ത് 3808ൽ 697 എണ്ണം വാടകക്കെട്ടിടത്തിലാണ്.

വാടകയ്ക്കോ മറ്റേതെങ്കി​ലും കെട്ടിടങ്ങളുടെ ഭാഗങ്ങളി​ലോ പ്രവർത്തിക്കുന്ന അങ്കണവാടികളുടെ സ്ഥിതി പരിതാപകരമാണ്. കുട്ടികൾക്ക് കളിക്കാനോ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനോ സ്ഥലമില്ല. ടോയ്‌ലെറ്റ് ഇല്ലാത്തവയുമേറെ.

കോടികൾ വാടക

അങ്കണവാടികളുടെ വാടകയിനത്തിൽ മാസം തോറും ഒന്നരക്കോടി​യിലധികമാണ് സർക്കാർ ചെലവാക്കുന്നത്. ഗ്രാമങ്ങളിൽ 600 വരെ ചതുരശ്ര അടി വിസ്തീർണമുള്ള അങ്കണവാടി കെട്ടിടങ്ങൾക്ക് 2000 രൂപയും നഗരങ്ങളിൽ 6,000വുമാണ് വാടക. ഇതിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. സ്ഥലം വാങ്ങാൻ ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതാണ് മിക്ക അങ്കണവാടികളും നേരിടുന്ന വെല്ലുവിളി. കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയെങ്കിലും കെട്ടിടം നിർമ്മിക്കാൻ ആവശ്യമാണ്. എന്നാൽ വനിത ശിശുവികസന വകുപ്പ് അനുവദിക്കുന്ന നാമമാത്രമായ തുക ഒരു സെന്റ് സ്ഥലം വാങ്ങാൻ പോലും തികയാറില്ല.

സ്ഥലം ലഭിച്ചുകഴിഞ്ഞാൽ ത്രിതല പഞ്ചായത്ത്, ജനപ്രതിനിധികൾ, ഐ.സി.ഡി.എസ് തുടങ്ങിയ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണിയുക. വിവിധ പദ്ധതികളിലുൾപ്പെടുത്തി അങ്കണവാടികൾക്കായി സ്ഥലം ലഭ്യമാക്കാനുള്ള നടപടി സ‌ർക്കാർ സ്വീകരിച്ചുവരുന്നതായി അധികൃതർ വ്യക്തമാക്കി.

ജില്ല...........................ആകെ അങ്കണവാടി..............വാടകക്കെട്ടിടത്തിലുള്ളവ

തിരുവനന്തപുരം...... 3061..........................................1057

കൊല്ലം............................2723..........................................820

പത്തനംതിട്ട.................1389...........................................493

ആലപ്പുഴ........................2150............................................942

കോട്ടയം........................2050............................................558

ഇടുക്കി...........................1561.............................................135

എറണാകുളം.............2858.............................................677

തൃശൂർ..........................3016...............................................396

പാലക്കാട്....................2838................................................414

മലപ്പുറം........................3808..................................................697

വയനാട്........................876....................................................70

കോഴിക്കോട്..............2938...................................................446

കണ്ണൂർ..........................2504...................................................273

കാസർകോഡ്...........1348....................................................94

ആകെ അങ്കണവാടികൾ.......33120

വാടകക്കെട്ടിടത്തിൽ.....7072

സ്വന്തംകെട്ടിടത്തിൽ......24412

കെട്ടിടമില്ലാത്തത്.............8708

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA