SignIn
Kerala Kaumudi Online
Thursday, 22 October 2026 10.05 PM IST

കിഫ്ബിയുടെ പണം ആരുടെയും തറവാട്ട് സ്വത്തല്ല: സതീശൻ

p

തിരുവനന്തപുരം: കിഫ്ബി പണം നിങ്ങളുടെ ആരുടെയും തറവാട്ട് സ്വത്ത് വിറ്റ് ബാങ്കിൽ ഇട്ടിരിക്കുന്നതല്ലെന്നും ജനങ്ങളുടെ പെട്രോൾ,വാഹന നികുതികളിൽ നിന്നും ഈടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് വാക്ക്ഔട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷാംഗങ്ങളുടെ മണ്ഡലത്തിൽ കൂടുതൽ ചെലവാക്കിയെന്ന് പറയുന്നത് തെറ്റായ സമീപനമാണ്. ദേശീയപാത പണിയാൻ കിഫ്ബിയുടെ ഫണ്ടിൽ നിന്നും നൽകിയ 6,​000കോടി സഞ്ചിതനിധിയിൽ നിന്നാണ്. കിഫ്ബി ഇല്ലായിരുന്നെങ്കിലും ആ പണം നൽകാമായിരുന്നു. 20,​000കോടിയാണ് സഞ്ചിതനിധിയിൽ നിന്നും ഇതുവരെ കിഫ്ബിക്ക് നൽകിയത്. എന്നാൽ 18,​000കോടിയുടെ പദ്ധതികൾ മാത്രമാണ് ഇതുവരെ കിഫ്ബി നടപ്പാക്കിയത്. എല്ലാ വർഷവും സംസ്ഥാനത്തിന്റെ ബഡ്ജറ്റിൽ നിന്നും പണം അടയ്ക്കണം.
പെട്രോളിയം സെസിൽ നിന്നും മോട്ടോർ വാഹന നികുതിയിൽ നിന്നും കിട്ടുന്ന പണത്തിന് മീതെ വീണ്ടും ടോൾ ഏർപ്പെടുന്നത് ട്രിപ്പിൾ ടാക്‌സേഷനാണ്. പണം കടമെടുത്താൻ ദേശീയപാതാ അതോറിട്ടി റോഡ് നിർമ്മിക്കുന്നത്. എന്നിട്ടാണ് ടോൾ പിരിക്കുന്നത്. എന്നാൽ പെട്രോളിയം സെസും മോട്ടോർ വാഹന നികുതിയും ഉപയോഗിച്ച് കിഫ്ബി നിർമ്മിക്കുന്ന റോഡുകളിൽ ടോൾ ഈടാക്കുന്നത് നീതികേടാണെന്നും അദ്ദേഹം പറഞ്ഞു.

കി​ഫ്ബി​ ​മു​ന്നോ​ട്ടെ​ന്ന്
മ​ന്ത്രി​ ​ബാ​ല​ഗോ​പാൽ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കി​ഫ്ബി​ ​ഒ​ച്ചി​ഴു​ന്ന​ത് ​പോ​ലെ​യാ​ണെ​ന്നും​ ​അ​തി​ന്റെ​ ​ഫ​ല​മാ​ണ് ​ടോ​ളാ​യി​ ​ജ​ന​ങ്ങ​ളു​ടെ​ ​ത​ല​യി​ൽ​ ​കെ​ട്ടി​ ​വ​യ്ക്കു​ന്ന​തു​മെ​ന്ന​ ​പ്ര​തി​പ​ക്ഷ​ ​ആ​രോ​പ​ണ​ത്തെ​ ​പ്ര​തി​രോ​ധി​ച്ച് ​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ.​ ​കി​ഫ്ബി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ഇ​പ്പോ​ഴു​ണ്ടാ​യ​തി​ന്റെ​ ​നാ​ലി​ലൊ​ന്ന് ​വി​ക​സ​നം​ ​ന​ട​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും​ ​കി​ഫ്ബി​യു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കു​മെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.
കി​ഫ്ബി​ ​പ​ദ്ധ​തി​ക​ളു​ടെ​ ​കാ​ല​താ​മ​സം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​അ​ടി​യ​ന്ത​ര​പ്ര​മേ​യ​മാ​ണ് ​ചൂ​ടി​യേ​റി​യ​ ​വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് ​വ​ഴി​യൊ​രു​ക്കി​യ​ത്.​ ​അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ച​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​പ്ര​തി​പ​ക്ഷം​ ​സ​ഭ​യി​ൽ​ ​നി​ന്നും​ ​ഇ​റ​ങ്ങി​പ്പോ​യി.​ ​കി​ഫ്ബി​ ​കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ ​പ്ര​തി​പ​ക്ഷം​ ​ഉ​ന്ന​യി​ച്ച​ ​ആ​ശ​ങ്ക​ക​ൾ​ ​ശ​രി​യാ​ണെ​ന്ന് ​തെ​ളി​ഞ്ഞെ​ന്ന് ​അ​ടി​യ​ന്ത​ര​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച​ ​റോ​ജി.​എം.​ജോ​ൺ​ ​പ​റ​ഞ്ഞു.​സ​ർ​ക്കാ​രി​ന്റെ​ ​അ​ഴി​മ​തി​യു​ടെ​യും​ ​ധൂ​ർ​ത്തി​ന്റെ​ ​പാ​പ​ഭാ​രം​ ​ജ​ന​ങ്ങ​ളി​ൽ​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​വ​രു​മാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ​ ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​കെ​ ​ടോ​ൾ​ ​പി​രി​ക്കാ​ൻ​ ​പോ​ക​യു​ക​യാ​ണും​ ​റോ​ജി​ ​പ​രി​ഹ​സി​ച്ചു.
.​ ​എ​ന്നാ​ൽ​ ​ടോ​ളി​ന്റെ​ ​കാ​ര്യം​ ​പ​റ​ഞ്ഞ് ​ജ​ന​ങ്ങ​ളെ​ ​ആ​ശ​ങ്ക​പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്ന് ​മ​ന്ത്രി​ ​ബാ​ല​ഗോ​പാ​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​വ​രു​മാ​ന​ .​ജ​ന​ങ്ങ​ളെ​ ​ബാ​ധി​ക്കു​ന്ന​ ​ഒ​ന്നും​ ​ന​ട​പ്പാ​ക്കി​ല്ലെ​ന്ന് ​മു​ൻ​ ​ധ​ന​മ​ന്ത്രി​ ​പ​റ​ഞ്ഞി​രു​ന്ന​ത് ​ശ​രി​യാ​ണ്.​ ​എ​ന്നാ​ൽ​ ​അ​ന്നു​ണ്ടാ​യി​രു​ന്ന​ ​സാ​ഹ​ച​ര്യ​മ​ല്ല​ ​ഇ​പ്പോ​ൾ.​ ​വ​ലി​യ​ ​വെ​ട്ടി​ക്കു​റ​വാ​ണ് ​കേ​ന്ദ്രം​ ​സം​സ്ഥാ​ന​ത്തി​നു​ ​മു​ക​ളി​ൽ​ ​വ​രു​ത്തി​യ​ത്..​ 50,000​ ​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു​ ​കി​ഫ്ബി​ല​ക്ഷ്യം,​ഇ​പ്പോ​ൾ​ ​ഒ​രു​ല​ക്ഷം​ ​കോ​ടി​യി​ലേ​ക്ക് ​എ​ത്തു​ന്നു​വെ​ന്നും​ ​മ​ന്ത്രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു..

ആ​ർ.​സി.​എ​ഫ്‍.​എൽ
നി​ക്ഷേ​പി​ച്ച​ത് ​നി​യ​മ​ങ്ങൾ
പാ​ലി​ച്ച്:​ ​ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഫി​നാ​ൻ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ആ​ർ.​സി.​എ​ഫ്‍.​എ​ൽ​ ​നി​ക്ഷേ​പി​ച്ച​ത് ​സെ​ബി​ ​നി​യ​മ​ങ്ങ​ൾ​ ​പാ​ലി​ച്ചെ​ന്ന് ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ​ ​പ​റ​ഞ്ഞു.​ ​ഈ​ ​ക​ട​പ്പ​ത്ര​ങ്ങ​ൾ​ ​സെ​ബി​യു​ടെ​ ​നി​യ​മ​ങ്ങ​ളും​ ​ച​ട്ട​ങ്ങ​ളും​ ​അ​നു​സ​രി​ച്ച് ​ബോം​ബെ​ ​സ്റ്റോ​ക്ക് ​എ​ക്സേ​ഞ്ചി​ലാ​ണ് ​ലി​സ്റ്റ് ​ചെ​യ്തി​രു​ന്ന​ത്.​ ​ഇ​തോ​ടൊ​പ്പം​ ​ആ​ർ.​സി.​എ​ഫ്‍​എ​ൽ​ ​പു​റ​ത്തി​റ​ക്കി​യ​ ​ക​ട​പ്പ​ത്ര​ങ്ങ​ൾ​ക്ക് ​ആ​ർ.​ബി.​ഐ​-​സെ​ബി​ ​അം​ഗീ​കൃ​ത​ ​റേ​റ്റിം​ഗ് ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​എ.​എ.​എ​ ​പ്ല​സ് ​ക്രെ​ഡി​റ്റ് ​റേ​റ്റിം​ഗ് ​ഉ​ണ്ടാ​യി​രു​ന്നെ​ന്നും​ ​മ​ന്ത്രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIIFB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA