SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

ഹിപ്പൊപൊട്ടാമസിന്റെ ആക്രമണം; യുവ ഡോക്ടർക്ക് ദാരുണാന്ത്യം

d

ബംഗളൂരു: കർണാടകയിൽ ഹിപ്പൊപൊട്ടാമസിന്റെ ആക്രമണത്തിൽ യുവ മൃഗഡോക്ടർക്ക് ദാരുണാന്ത്യം. കർണാടകയിലെ ഷിമോഗയിലുള്ള തവരേകൊപ്പ ലയൺ ആൻഡ് സഫാരി പാർക്കിലാണ് സംഭവം. ചികിത്സ നൽകുന്നതിനിടെ ആക്രമിക്കുകയായിരുന്നു. ബംഗളൂരു സ്വദേശിയായ ഡോ. സമീക്ഷ റെഡ്ഡിയാണ് (27)​ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11:30ഓടെ കൂട്ടിൽ വച്ചാണ് സംഭവം. ഗർഭിണിയായിരുന്ന ഹിപ്പൊപൊട്ടാമസിനെ പരിശോധിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. ഇന്നലെ രാവിലെയോടെ മരണം സംഭവിച്ചു. സംഭവത്തിൽ വനംമന്ത്രി ഈശ്വർ ഖൻഡ്രെ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടു.

കരാർ അടിസ്ഥാനത്തിലാണ് ഡോ. സമീക്ഷ ജോലിയിൽ പ്രവേശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KILLED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA