SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരാണ്: കിരൺ റിജിജു

p

തിരുവനന്തപുരം: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ന്യൂനപക്ഷ,പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രമിന്റെ ദക്ഷിണ മേഖലാ അവലോകന യോഗവും ഔട്ട് റീച്ച് പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരല്ലെന്നാണ് ചിലർ വ്യാജ പ്രചാരണം നടത്തുന്നത്. ലോകത്ത് ഇന്ത്യയിൽ മാത്രമാണ് ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നത്. ദേശീയ ന്യൂനപക്ഷ വകുപ്പിന്റെ പദ്ധതികൾ കേരളം മികച്ച നിലയിലാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം,ആരോഗ്യം,നൈപുണ്യ വികസനം എന്നിവയിൽ പി.എം.ജെ.വി.കെ ശ്രദ്ധ പുലർത്തുന്നതായി കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. പദ്ധതി പ്രകാരം 2017 മുതൽ 2022 വരെയുള്ള കാലയളവിൽ കേന്ദ്രം 80 പദ്ധതികൾ അനുവദിച്ചതായും ഇതിൽ 43 എണ്ണം പൂർത്തീകരിച്ചെന്നും സംസ്ഥാന ന്യൂനപക്ഷകാര്യ മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ,കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ,മത്സ്യഫെഡ് എന്നിവയുടെ മാനേജിംഗ് ഡയറക്ടർമാർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ സി.എം.ഡി ഡോ. ആഭാ റാണി സിംഗ് സ്വാഗതവും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ജോയിന്റ് സെക്രട്ടറി റാം സിംഗ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIRAN RIJIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA