SignIn
Kerala Kaumudi Online
Monday, 21 September 2026 8.05 AM IST

മണിക്കൂറുകളുടെ ശ്രമം ഫലംകണ്ടു, മെട്രോയുടെ തൂണിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

kochi-

കൊച്ചി: മെട്രോയുടെ തൂണിൽ കുടുങ്ങിയ പൂച്ചയെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. താഴെ എത്തിയ പൂച്ച ഉടൻ റോഡിലൂടെ ഓടിപ്പോയെങ്കിലും പിന്തുടർന്ന മൃഗസ്നേഹികൾ പിടിച്ച് വെള്ളം നൽകി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൂച്ചയ്ക്ക് ആവശ്യമായ അടിയന്തര ചികിത്സ നൽകുമെന്ന് ഇവർ അറിയിച്ചു.

ഇന്ന് രാവിലെ മുതൽ ആരംഭിച്ച ശ്രമങ്ങൾക്കൊടുവിലാണ് പൂച്ചയെ രക്ഷിച്ചത്. ആറു ദിവസം മുൻപാണ് പൂച്ച തൂണിൽ കയറിയത്. പൂച്ചയുടെ കരച്ചിൽ കേട്ടു പരിശോധിച്ചപ്പോഴാണു സംഭവം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ ദിവസം തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നെങ്കിലും മെട്രോ തൂണിന്റെ മുകളിൽ കയറാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പൂച്ചയെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് മെട്രോ അധികൃതർ തന്നെ ക്രെയിൻ എത്തിച്ചതിനെ തുടർന്നാണ് രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI METRO, CAT, FIRE FORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA