വയനാട് : മദ്യശേഖരം പിടികൂടിയ വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്ന റിപ്പോർർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വാദം പൊളിയുന്നു. ജി.എസ്.ടി വകുപ്പിന് ആന്റോ അഗസ്റ്റിൻ നൽകിയ മേൽവിലാസം വാഴവറ്റയിലെ വീടിന്റേതാണ് എന്ന് വ്യക്തമാക്കുന്ന രേഖ പുറത്തുവന്നു. കഴിഞ്ഞ മാസം മൂന്നിന് ജി.എസ്.ടി ഓഫീസിന് നൽകിയ മൊഴിയിലാണ് ഈ മേൽവിലാസം ഉള്ളത് എന്നാണ് റിപ്പോർട്ട്.
അബ്‌കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ മദ്യശേഖരം പിടികൂടിയ വീട് തന്റേതല്ലെന്നും ഭാര്യാമാതാവിന്റേതാണെന്നുമാണ് കോടതിയിൽ വാദിച്ചത്. നേരത്തെ വീട് ആന്റോയുടേതെന്ന് വ്യക്തമാക്കുന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിൽ ഒന്ന് ആന്റോയുടെ പേരിൽ നികുതി അടച്ച രസീതായിരുന്നു, അറസ്റ്റിലായ ദിവസം മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി നൽകിയ സർട്ടിപിക്കറ്റിലും ആന്റോയുടെ പേരിലാണ് വീട് എന്ന് വ്യക്തമാക്കുന്നതായും പ്രോസിക്യൂഷൻ വാദിക്കുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു രേഖ കൂടി പുറത്തുവന്നത്.
അർജന്റീന് ടീമിന്റെ കേരളത്തിലെ വരവുമായി ബന്ധപ്പെട്ട് 25 കോടിയോളം രൂപ നികുതി അടയ്ക്കാത്തതിന് ആന്റോ അഗസ്റ്റിന് തുടർച്ചയായി സമൻസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ മാസം മൂന്നി ആന്റോ അഗസ്റ്റിൻ നേരിട്ട് ഹാജരായി മൊഴി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |