തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ജി വിജയരാഘവൻ (84) അന്തരിച്ചു. ആദ്യത്തെ 2D എക്കോ കാർഡിയോ ലാബ് സ്ഥാപിച്ചത് ഡോ. ജി വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ വൈസ് ചെയർമാനായിരുന്നു അദ്ദേഹം.
1942 സെപ്തംബർ 18ന് കൊല്ലം ജില്ലയിലെ പെരുമ്പുഴയിൽ ജനിച്ചു. തിരുവനന്തപുരം മോഡൽ സ്കൂളിൽ ആദ്യകാല സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1964ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിൻ ബിരുദം നേടി. 1969ൽ ജനറൽ മെഡിസിനിൽ എംഡി പാസായി. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പഠനം തുടർന്ന അദ്ദേഹം 1973ൽ കാർഡിയോളജിയിൽ ഡോക്ടറേറ്റ് നേടി. അസോസിയേറ്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1976ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മടങ്ങിയ അദ്ദേഹം, പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ സ്കൂളും ലണ്ടനിലെ ബ്രോംപ്ടൺ ഹോസ്പിറ്റലും സഹകരിച്ച് കേരളത്തിൽ സാധാരണ കണ്ടുവരുന്ന പലതരം ഹൃദ്രോഗങ്ങളായ എൻഡോമിയോകാർഡിയൽ ഫൈബ്രോസിസിനെക്കുറിച്ചുള്ള ഗവേഷണം തുടർന്നു.
അമേരിക്കൻ സൊസൈറ്റി ഓഫ് എക്കോകാർഡിയോഗ്രാഫി, ഇന്റർനാഷണൽ സൊസൈറ്റി ഫോർ കാർഡിയാക് റിസർച്ച്, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ അൾട്രാസൗണ്ട്, ഇന്ത്യൻ അക്കാദമി ഓഫ് എക്കോകാർഡിയോഗ്രാഫി എന്നിങ്ങനെ നിരവധി സംഘടനകളിൽ അംഗവും മാർഗദർശിയുമായിരുന്നു.
Dr. G. Vijayaraghavan, a renowned cardiologist and former Vice Chairman of KIMS Hospital in Thiruvananthapuram, passed away at the age of 84. He played a key role in establishing the country’s first 2D echocardiography laboratory and was honoured with the Padma Shri in 2009.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |