SignIn
Kerala Kaumudi Online
Wednesday, 30 September 2026 6.27 PM IST

മൂന്ന് വർഷത്തിനുശേഷം നഷ്ടപരിഹാരം; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77  കോടി രൂപ നൽകാൻ ഉത്തരവ്

READ ENGLISH VERSION
kollam-sudhi
കൊല്ലം സുധിയും കുടുംബവും

കൊല്ലം: വാഹനാപകടത്തിൽ അന്തരിച്ച നടൻ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ ഇൻഷുറൻസ് നഷ്ടപരിഹാരം അനുവദിച്ച് കോടതി. കോട്ടയം മോട്ടോർ ആക്‌‌സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണൽ (എംഎസിടി) ആണ് ഉത്തരവിട്ടത്. 1,41,09,840 രൂപയാണ് ട്രൈബ്യൂണൽ വിധിച്ചത്. കേസ് ഫയൽ ചെയ്ത ദിവസം മുതൽ തുക കെട്ടിവയ്ക്കുന്ന നാൾ വരെയുള്ള 8.5 ശതമാനം പലിശയും ചേരുമ്പോഴാണ് ആകെത്തുക ഒരു കോടി 77 ലക്ഷം രൂപയാണ് ഉയർന്നത്.

കേസിൽ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 30 ദിവസത്തിനകം തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നാണ് നിർദേശം. കൊല്ലം സുധി മരിച്ച് മൂന്ന് വർഷത്തിനുശേഷമാണ് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നത്. സുധിയുടെ ഭാര്യക്കും അമ്മയ്ക്കും രണ്ട് മക്കൾക്കുമാണ് നഷ്ടപരിഹാരത്തുക ലഭിക്കുക.

2023 ജൂൺ അഞ്ചിനാണ് തൃശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. കോഴിക്കോട് വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങവേയായിരുന്നു അപകടം. സുധിയുൾപ്പെടെയുള്ളവർ സഞ്ചരിച്ച കാർ എതിർദിശയിൽ നിന്നുവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ സുധിക്കൊപ്പമുണ്ടായിരുന്ന ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂ‌ർ, മഹേഷ് കുഞ്ഞുമോൻ എന്നിവർക്ക് പരിക്കേറ്റു.

മിമിക്രി താരമായിരുന്ന സുധി 2015ൽ പുറത്തിറങ്ങിയ 'കാന്താരി' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

English Summary

The family of late Malayalam actor Kollam Sudhi has been awarded ₹1.77 crore in insurance compensation by the Kottayam Motor Accident Claims Tribunal. The amount includes ₹1.41 crore compensation with 8.5% interest. His wife, mother and two children will receive the compensation following his death in a road accident in June 2023.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM SUDHI COMPENSATION, KOLLAM SUDHI INSURANCE, MOTOR ACCIDENT CLAIMS TRIBUNAL, KOLLAM SUDHI FAMILY, KOLLAM SUDHI ACCIDENT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA