SignIn
Kerala Kaumudi Online
Friday, 14 August 2026 1.14 PM IST

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്‌ടർ മരിച്ചനിലയിൽ; മൃതദേഹം കണ്ടത് ക്വാർട്ടേഴ്‌സിൽ

dr-nikhil-chandran
ഡോ.നിഖിൽ ചന്ദ്രൻ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്‌ടറെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. ബയോ കെമിസ്‌ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ കെ നിഖിൽ ചന്ദ്രനാണ് (34) മരിച്ചത്. ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലപ്പുറം സ്വദേശിയാണ്.

ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ പോയി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. പലവിധ കാരണങ്ങളാൽ നിഖിൽ മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇതിന് മരുന്നുകൾ കഴിച്ചിരുന്നതായും വിവരമുണ്ട്. എയിംസിലെ റാങ്ക് ഹോൾഡറാണ് നിഖിൽ. ഭാര്യ എറണാകുളത്ത് ഡോക്‌ടറാണ്.

രണ്ടുവർഷത്തോളമായി കോഴിക്കോട് മെ‌ഡിക്കൽ കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു നിഖിൽ. ഇന്നലെ വൈകിട്ടാണ് മെഡിക്കൽ കോളേജിന് സമീപത്തുതന്നെയുള്ള താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. അദ്ദേഹം ഇന്നലെ ഡ്യൂട്ടിക്കെത്തിയിരുന്നില്ല. മാതാപിതാക്കൾ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. പിന്നാലെ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

English Summary

A doctor at the Medical College Hospital was found dead. The incident took place in Kozhikode. The deceased has been identified as K Nikhil Chandran (34), an assistant professor in the biochemistry department. He was found hanging inside his quarters. He hails from Malappuram. He was found dead when his friends went to check on him after he failed to answer his phone calls. The

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE MEDICAL COLLEGE, DR NIKHIL CHANDRAN, DR NIKHIL CHANDRAN KOZHIKODE MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA