SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

ഹർത്താലിന് പിന്തുണയില്ല: കെ.പി.എം.എസ്

p

കൊച്ചി​: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭ്യമാകുന്നതുവരെ കെ.പി.എം.എസ് പ്രക്ഷോഭ രംഗത്തുണ്ടാകുമെന്നും ഇതിന്റെ പേരിൽ ചില ദളിത് സംഘടനകൾ 28ന് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലിന് തങ്ങളുടെ പിന്തുണയില്ലെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. സനീഷ്‌കുമാർ പറഞ്ഞു. കെ.പി.എം.എസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് രമ പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. പി.വി. ബാബു, ടി​.എ. വേണു, സി.എസ്. മനോഹരൻ, സി.വി. കൃഷ്ണൻ, ടി​.വി. ശശി, എ.ടി​. ജിതിൻ, സുരേഷ് പുലയൻ, ടി​.സി. ജോബി, അശോക് കുമാർ, എം. രവി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KPMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA