SignIn
Kerala Kaumudi Online
Friday, 23 October 2026 3.57 AM IST

കെ.എസ്.ഇ.ബിയിൽ  അമിത ശമ്പളം എന്തിനെന്ന് തെളിവെടുപ്പിൽ ജനങ്ങൾ # നിരക്ക് വർദ്ധന അനാവശ്യം

READ ENGLISH VERSION
kseb

കൊച്ചി: വൈദ്യുതി നിരക്ക് കൂട്ടാൻ റെഗുലേറ്ററി കമ്മിഷൻ നടത്തിയ തെളിവെടുപ്പിൽ കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയും 'കൊള്ള'യും ചോദ്യം ചെയ്ത് ജനസഞ്ചയം.

ഉദ്യോഗസ്ഥരുടെ അമിത ശമ്പളവും പലപേ‌രിൽ ഈടാക്കുന്ന വിവിധ നിരക്കുകളെയും അവർ ചോദ്യംചെയ്തു.

സാധാരണ കഷ്ടിച്ച് അമ്പതോളം പേരാണ്

ഇത്തരം തെളിവെടുപ്പിൽ പങ്കെടുക്കാറുള്ളത്. എന്നാൽ ഇന്നലെ എറണാകുളം ടൗൺ ഹാളിൽ നടന്ന സിറ്റിംഗിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരത്തോളം പേരാണ് അഭിപ്രായം പറയാനെത്തിയത്.

ആം ആദ്മി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. വിനോദ് മാത്യു വിൽസൺ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നടത്തിയ ആഹ്വാനമാണ് വൻ ആൾക്കൂട്ടത്തിന് ഇടയാക്കിയത്.

2024 ജൂലായ് ഒന്നു മുതൽ 2027 മാർച്ച് 31വരെ ബാധകമാകുന്ന നിരക്കു വർദ്ധനയാണ് കെ. എസ്.ഇ.ബി കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബോർഡിന്റെ അവകാശവാദം ഖണ്ഡിച്ച് അധിക നിരക്ക് വർദ്ധന അനാവശ്യമാണെന്ന് കണക്കുകൾ സഹിതം സമർത്ഥിച്ച പെരുമ്പാവൂർ സ്വദേശി ഷാജഹാനെ കമ്മിഷൻ അഭിനന്ദിക്കുകയും ചെയ്തു.

വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ്, ലീഗൽ മെമ്പർ അഡ്വ.എ. വിത്സൺ, ടെക്നിക്കൽ മെമ്പർ ബി. പ്രദീപ് എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു. നാലു കേന്ദ്രങ്ങളിലായി നടത്തുന്ന തെളിവെടുപ്പിന്റെ മൂന്നാമത്തെ സിറ്റിംഗ് ആണ് ഇന്നലെ നടന്നത്. അടുത്ത സിറ്റിംഗ് 10ന് തിരുവനന്തപുരത്താണ്.

അനാവശ്യ ചാർജ്,

മാേശം പെരുമാറ്റം

1. വൈദ്യുതിക്കുള്ള എനർജി ചാർജിന് പുറമേ ഫിക്സഡ് ചാർജ്, മീറ്റർ വാടക, സെസ്, സർചാർജ്, പീക്ക് അവർ അധികനിരക്ക്, ഡെപ്പോസിറ്റ്, അഡ്വാൻസ് ഡെപ്പോസിറ്റ് തുടങ്ങി ഉപഭോക്താക്കൾക്ക് മനസിലാകാത്ത വിവിധ ചാർജുകൾ ചുമത്തുന്നുവെന്നാണ് പരാതി.

2. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കനത്ത ശമ്പളം, ഓഫീസിൽ എത്തുന്ന ഉപഭോക്താക്കളോടുള്ള മോശമായ പെരുമാറ്റം, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന റവന്യൂനഷ്ടം, പുരപ്പുറ സോളാർ വൈദ്യുതി ഉത്പാദകരെ നിരുത്സാഹപ്പെടുത്തുന്ന സമീപനം, വൈദ്യുതി തകരാർ പരിഹരിക്കുന്നതിലെ കാലതാമസം തുടങ്ങിയ വിഷങ്ങളും ചൂണ്ടിക്കാട്ടി.

പ​രീ​ക്ഷ​യി​ൽ​ ​സ​ബ്‌​ജ​ക്ട് ​മി​നി​മം
ഈ​ ​വ​ർ​ഷം​ ​മു​ത​ൽ​:​ ​മ​ന്ത്രി

കോ​ഴ​ഞ്ചേ​രി​:​ ​സം​സ്ഥാ​ന​ത്ത് ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മി​ക​ച്ച​ ​അ​ക്കാ​ഡ​മി​ക​നി​ല​വാ​രം​ ​ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി​ ​സ​ബ്‌​ജ​ക്ട് ​മി​നി​മം​ ​ഈ​ ​വ​ർ​ഷം​ ​മു​ത​ൽ​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യാ​പ​ക​ ​ദി​നാ​ച​ര​ണ​വും​ ​അ​ദ്ധ്യാ​പ​ക​ ​അ​വാ​ർ​ഡ് ​വി​ത​ര​ണ​വും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഈ​ ​വ​ർ​ഷം​ ​എ​ട്ടാം​ ​ക്ലാ​സി​ലും​ 2025​ ​-26​ൽ​ ​ഒ​ൻ​പ​തി​ലും​ 2026​-27​ൽ​ ​പ​ത്താം​ക്ളാ​സി​ലും​ ​സ​ബ്‌​ജ​ക്ട് ​മി​നി​മം​ ​ന​ട​പ്പാ​ക്കും.
അ​ദ്ധ്യാ​പ​ന​ത്തി​ന്റെ​ ​പ്രാ​ധാ​ന്യ​ത്തോ​ടൊ​പ്പം​ ​അ​വ​ർ​ ​സ​മൂ​ഹ​ത്തി​ൽ​ ​ചെ​ലു​ത്തു​ന്ന​ ​സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചും​ ​ച​ർ​ച്ച​ക​ളു​ണ്ടാ​ക​ണം.​ ​ശാ​സ്ത്ര​വും​ ​സാ​ങ്കേ​തി​ക​വി​ദ്യ​യും​ ​അ​തി​വേ​ഗം​ ​വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കെ​ ​തു​ട​ർ​ച്ച​യാ​യ​ ​ന​വീ​ക​ര​ണ​ത്തി​ലൂ​ടെ​യും​ ​തു​റ​ന്ന​ ​സ​മീ​പ​ന​ത്തി​ലൂ​ടെ​യും​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​മു​ന്നോ​ട്ട് ​പോ​കാ​നാ​ക​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പ്ര​മോ​ദ് ​നാ​രാ​യ​ൺ​ ​എം.​എ​ൽ.​എ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​രാ​ജി​ ​പി.​ ​രാ​ജ​പ്പ​ൻ,​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​റാ​ണി​ ​ജോ​ർ​ജ്,​ ​ഡ​യ​റ​ക്ട​ർ​ ​എ​സ്.​ഷാ​ന​വാ​സ്,​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​ഡ​യ​റ​ക്ട​ർ​ ​ആ​ർ.​ ​കെ.​ ​ജ​യ​പ്ര​കാ​ശ്,​ ​സ​മ​ഗ്ര​ശി​ക്ഷാ​ ​കേ​ര​ളം​ ​സ്റ്റേ​റ്റ് ​പ്രോ​ജ​ക്ട് ​ഡ​യ​റ​ക്ട​ർ​ ​എ.​ആ​ർ.​ ​സു​പ്രി​യ,​ ​കൈ​റ്റ് ​സി.​ഇ.​ഒ​ ​കെ.​ ​അ​ൻ​വ​ർ​ ​സാ​ദ​ത്ത് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA