SignIn
Kerala Kaumudi Online
Thursday, 22 October 2026 11.01 PM IST

നിർമ്മാണ കരാർ: കെ.എസ്.ഇ.ബി സംവിധാനമൊരുക്കണം

p

കൊച്ചി: നിർമ്മാണ കരാറുകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാനുള്ള സംവിധാനം കെ.എസ്.ഇ.ബി നാലു മാസത്തിനകം ഒരുക്കണമെന്ന് ഹൈക്കോടതി. കരാറുകൾ നൽകുന്നതിൽ സുതാര്യത ഉറപ്പാക്കാൻ ഇത് ആവശ്യമാണെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് പറഞ്ഞു. ഏതാനും കരാറുകാർ നൽകിയ ഹർജിയിലാണിത്. കരാർ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ നിലവിൽ സംവിധാനമില്ലെന്നും സജ്ജമാക്കാൻ മൂന്നു മാസമെങ്കിലും വേണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. അടിയന്തര ജോലികൾ ആവശ്യമാവുമ്പോൾ കരാർ വിവരങ്ങൾ മുൻകൂർ പ്രസിദ്ധീകരിക്കുന്നതിലുള്ള ബുദ്ധിമുട്ടും കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടി.

ലൈ​സ​ൻ​സ് ​പി​ഴ​കൂ​ടാ​തെ​ ​പു​തു​ക്കാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്തെ​ ​വ്യാ​പാ​ര,​ ​വ്യ​വ​സാ​യ,​ ​വാ​ണി​ജ്യ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ലൈ​സ​ൻ​സ് ​പി​ഴ​കൂ​ടാ​തെ​ ​പു​തു​ക്കു​ന്ന​തി​നു​ള്ള​ ​കാ​ലാ​വ​ധി​ ​ജൂ​ൺ​ 30​ ​വ​രെ​ ​നീ​ട്ടി.​ ​വ്യാ​പാ​രി​ക​ൾ​ ​കെ​ ​സ്‌​മാ​ർ​ട് ​വ​ഴി​യാ​ണ് ​ലൈ​സ​ൻ​സ് ​പു​തു​ക്കേ​ണ്ട​ത്.​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ഒ​പ്പി​ട്ടു​ ​ന​ൽ​ക​ണ​മെ​ന്ന​തും​ ​സെ​പ്തം​ബ​ർ​ ​വ​രെ​യു​ള്ള​ ​കെ​ട്ടി​ട​നി​കു​തി​ ​അ​ട​ച്ച​ ​ര​സീ​ത് ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണ​മെ​ന്ന​തും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​നി​ബ​ന്ധ​ന​ക​ൾ​ ​മൂ​ലം​ ​ലൈ​സ​ൻ​സ് ​പു​തു​ക്ക​ൽ​ ​സ​ങ്കീ​ർ​ണ​മാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ചി​ല​ ​ഇ​ള​വു​ക​ൾ​ ​കൊ​ണ്ടു​വ​ന്നെ​ങ്കി​ലും​ ​ഇ​പ്പോ​ൾ​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​സം​വി​ധാ​നം​ ​നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ​യാ​ണ് ​ലൈ​സ​ൻ​സ് ​പു​തു​ക്ക​ലി​ന് ​പ്ര​തി​സ​ന്ധി​യാ​യ​ത്.​ ​ഇ​ക്കാ​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​വ്യാ​പാ​രി​ക​ൾ​ ​അ​ധി​കൃ​ത​ർ​ക്ക് ​ന​ൽ​കി​യ​ ​ക​ത്ത് ​പ​രി​ഗ​ണി​ച്ചാ​ണ് ​കാ​ലാ​വ​ധി​ ​ദീ​ർ​ഘി​പ്പി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA