SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

കെ.എസ്.ഇ.ബി വർക്കർ: 985 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും

a

* വനിതകൾക്കും അപേക്ഷിക്കാം

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ വർക്കർ തസ്തികയിലെ 985 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാൻ ഇലക്ട്രിക്കൽ സർക്കിളുകളിലെ ഡപ്യൂട്ടി ചീഫ് എൻജിനീയമാർക്ക് നിർദ്ദേശവും നൽകി. വർക്കർ നിയമനത്തിന് നേരത്തേ ഇറക്കിയ ഉത്തരവിലെ യോഗ്യതകൾക്ക് പുറമേ ശാരീരിക യോഗ്യതയിൽ പോസ്റ്റിൽ നിശ്ചിത സമയത്തിനുള്ളിൽ കയറാനുള്ള കഴിവ് ഉൾപ്പെടുത്തി. 'എട്ട് മിനിറ്റിനുള്ളിൽ ഒമ്പത് മീറ്റർ വൈദ്യുത തൂണിൽ കയറാനും ഇറങ്ങാനും കഴിയണം' എന്ന വ്യവസ്ഥാണ് ഉൾപ്പെടുത്തിയത്.നിലവിൽ രണ്ടായിരത്തിലധികം അധികം വർക്കർമാരുടെ ഒഴിവുകളാണുള്ളത്. ഉപഭോക്താക്കൾക്ക് നിശ്ചിതസമയത്തിനകം സേവനം ലഭ്യമാക്കിയില്ലെങ്കിൽ കെ.എസ്.ഇ.ബി നഷ്ടപരിഹാരം നൽകണമെന്ന പുതിയചട്ടം റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കുകയും ചെയ്ത സാഹചര്യത്തിൽ മുഴുവൻ ഒഴിവുകളും അടിയന്തിരമായ നികത്തരമെന്ന ആവശ്യമാണ് ജീവനക്കാരുടെ സംഘടനകൾ ഉന്നയിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA