SignIn
Kerala Kaumudi Online
Saturday, 03 October 2026 12.53 AM IST

സ്ഥലംമാറ്റാതെ പ്രൊട്ടക്ഷൻ: തീരുമാനം അറിയിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദേശം

a

തിരുവനന്തപുരം: വിവിധ തസ്തികകളിൽ അഡ്മിനിസ്‌ട്രേറ്റീവ് പ്രൊട്ടക്ഷൻ വഴി സ്ഥലംമാറ്റമില്ലാതെ 350 ഉദ്യോഗസ്ഥർ തുടരുന്നതിൽ ഒരാഴ്ചക്കകം തീരുമാനമെടുത്ത് അറിയിക്കാൻ ഹൈക്കോടതി കെ.എസ്.ഇ.ബി മാനേജ്‌മെൻറിന് നിർദ്ദേശം നൽകി. സ്വദേശത്തേക്ക് സ്ഥലംമാറ്റം കിട്ടാതെ വർഷങ്ങളായി ദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ നൽകിയ ഹർജിയാണ് പരിഗണിച്ചത്.

കെ.എസ്.ഇ.ബി ആസ്ഥാനമായ പട്ടം വൈദ്യുതി ഭവനിലെ എച്ച്.ആർ.എം ചീഫ് എൻജിനീയർ ഓഫീസിൽ മാത്രം 17 സൂപ്രണ്ടുമാർക്ക് പ്രൊട്ടക്ഷൻ അനുവദിച്ചിട്ടുണ്ട്. ഇവരുടെ സേവനം അനിവാര്യമാണെന്ന വാദമുയർത്തിയാണ് ഇഷ്ടക്കാർക്ക് സ്ഥലംമാറ്റം നൽകാതെ തുടരാൻ അനുവദിക്കുന്നത്.സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡപ്രകാരം ഒരാൾക്ക് പ്രൊട്ടക്ഷൻ നൽകാവുന്നയിടത്താണ് 17 സൂപ്രണ്ടുമാർക്ക് പ്രൊട്ടക്ഷൻ നൽകിയത്.
പല സ്വാധീനങ്ങളുടേയും പേരിൽ ഇത്തരം രീതികൾ കെ.എസ്.ഇ.ബിയിൽ വ്യാപകമാണ്. തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റ അപേക്ഷ നൽകിയ കാസർകോട് ഉൾപ്പെടെ മറ്റ് ജില്ലകളിൽ മൂന്നുവർഷത്തിലധികമായി ജോലി ചെയ്യുന്നവർക്ക് സ്ഥലംമാറ്റം കിട്ടാത്ത സ്ഥിതിയാണ്. കാസർകോട് ജില്ലയിൽ സീനിയർ സൂപ്രണ്ടായ തിരുവനന്തപുരം സ്വദേശി നോലെൻ ജോ അഡ്വ. സി.വി ചന്ദ്രദാസ് മുഖേന നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. എതിർകക്ഷികൾ പരാതിക്കാരനെ കേട്ട് നിയമപരമായ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിൽ നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA