
എം.ബി.എ (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/പാർട്ട്‌ടൈം/ ഈവനിംഗ്) കോഴ്സുകളുടെ 25 ന് ആരംഭിക്കുന്ന
(മേഴ്സിചാൻസ് - 2018, 2014, 2009, 2006 സ്‌കീം) പരീക്ഷകൾ തിരുവനന്തപുരം തൈക്കാട് KIITS, UIM
കൊല്ലം, UIM ആലപ്പുഴയിലും നടത്തും. വിശദവിവരങ്ങൾക്ക് www.keralauniversity.ac.in
പരീക്ഷ മാറ്റിവച്ചു
വിദൂരവിദ്യാഭ്യാസ വിഭാഗം 23 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.കോം (റഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2021, 2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ CO232F Security Analysis and Portfolio Management പരീക്ഷ ഒക്‌ടോബർ 30 ലേക്ക് മാറ്റി. 23 ന് നിശ്ചയിച്ചിരുന്ന മറ്റ് എം.എ /എം.എസ്സി പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
10 മുതൽ 18 വരെ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ MTTM/MA/MSc/MCom/MSW (ന്യൂജനറേഷൻ) പരീക്ഷകളുടെ പുതുക്കിയ തീയതികൾ വെബ്‌സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
നവംബർ 12, 14 തീയതികളിൽ നടത്തുന്ന ജർമ്മൻ A2(ഡ്യൂഷ് A2), ജർമ്മൻ
B1 (ഡ്യൂഷ് B1) പരീക്ഷകളുടെ വിജ്ഞാപനം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്‌മെന്റ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 19 വരെ
ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ
മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.
ഓർമിക്കാൻ...
1. പി.ജി. ഹോമിയോ:- കേരളത്തിലെ സർക്കാർ ഹോമിയോ കോളേജുകളിലെ പി.ജി ഹോമിയോ കോഴ്സ് പ്രവേശന രണ്ടാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റിൽ ഉള്ളവർ ഇന്ന് വൈകിട്ട് നാലിന് മുമ്പ് അതത് കോളേജുകളിൽ പ്രവേശനം നേടണം. വെബ്സൈറ്റ്: www.cee.kerala.gov.in.
2. മൂന്നു വർഷ എൽ എൽ.ബി പ്രവേശനം:- കേരളത്തിലെ സർക്കാർ ലാ കോളേജുകളിലെ മുഴുവൻ സീറ്റുകളിലും സ്വകാര്യ ലാ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കുമുള്ള മൂന്നു വർഷ എൽ എൽ.ബി പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ചവർ 22-ന് മുമ്പ് അസൽ രേഖകളുമായി ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം. വെബ്സൈറ്റ്: www.cee.kerala.gov.in.
ത്രിവത്സര എൽ എൽ.ബി:
ഓപ്ഷൻ കൺഫർമേഷൻ നിർബന്ധം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിൽ ത്രിവത്സര എൽ എൽ.ബി. പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.inൽ ആരംഭിച്ചു. ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനും റദ്ദാക്കുന്നതിനും 22വരെ സൗകര്യമുണ്ട്.
പഞ്ചവത്സര എൽ എൽ.ബി അലോട്ട്മെന്റ്
സർക്കാർ, സ്വാശ്രയ ലാ കോളേജുകളിൽ പഞ്ചവത്സര എൽ എൽ.ബി രണ്ടാംഘട്ട അലോട്ട്മെന്റിന് www.cee.kerala.gov.inൽ. 22വരെ ഓപ്ഷൻ കൺഫർമേഷനും ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും സൗകര്യമുണ്ട്.
എം.എസ്സി നഴ്സിംഗ് അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ നഴ്സിംഗ് കോളേജുകളിൽ എം.എസ്സി നഴ്സിംഗ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 21ന് ഉച്ചയ്ക്ക് ഒന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 04712525300
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |