
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.
ബി.എസ്സി. പരീക്ഷയുടെ മൈക്രോബയോളജി പ്രാക്ടിക്കൽ ഫെബ്രുവരി 12 മുതൽ
ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.കോം. പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ഫെബ്രുവരി 6 മുതൽ
ആരംഭിക്കും.
പരീക്ഷ പുനഃക്രമീകരിച്ചു
മൂന്നാം സെമസ്റ്റർ സി.ആർ. സി.ബി.സി.എസ്.എസ്./
സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.എം.എസ്./
ബി.എസ്.ഡബ്ല്യൂ./ബി.വോക്. (റഗുലർ - 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി -
2022 അഡ്മിഷൻ, സപ്ലിമെന്ററി - 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 2019
അഡ്മിഷൻ) ജനുവരി 2025 പരീക്ഷകൾ ഫെബ്രുവരി 24 മുതൽ പുനഃക്രമീകരിച്ചു.
എം.ജി സർവകലാശാലാ പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബിവോക്ക് അഗ്രിക്കൾച്ചർ ടെക്നോളജി (പുതിയ സ്കീം 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024 ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി നാലിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ നടക്കും.
മൂന്നാം സെമസ്റ്റർ ബി.വോക്ക് സസ്റ്റൈനബിൾ അഗ്രിക്കൾച്ചർ (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി നാലു മുതൽ പാലാ സെന്റ് തോമസ് കോളേജിൽ നടക്കും.
ഒന്നാം സെമസ്റ്റർ ബി.വോക്ക് സസ്റ്റൈനബിൾ അഗ്രിക്കൾച്ചർ (പുതിയ സ്കീം 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി ആറിന് പാലാ സെന്റ് തോമസ് കോളേജിൽ നടക്കും.
ഓർമിക്കാൻ...
1. ഗേറ്റ് 2025:- ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (GATE-2025) പരീക്ഷ ഫെബ്രുവരി ഒന്നു മുതൽ. വെബ്സൈറ്റ്: https://gate2025.iitr.ac.in.s
2. JAM 2025:- ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് പരീക്ഷ ഫെബ്രുവരി രണ്ടിന്. വെബ്സൈറ്റ്: https://jam2025.iitd.ac.in.
3. പ്ലാന്റേഷൻ മാനേജ്മെന്റ് പ്രോഗ്രാം:- സ്വയംഭരണ സ്ഥാപനമായ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാന്റേഷൻ മാനേജ്മെന്റിൽ 2 വർഷ പി.ജി ഡിപ്ലോമ പ്രോഗ്രാമിലേക്ക് (അഗ്രിബിസിനസ് & പ്ലാന്റേഷൻ മാനേജ്മെന്റ്, ഫുഡ് പ്രോസസിംഗ് & ബിസിനസ് മാനേജ്മെന്റ്, അഗ്രികൾച്ചർ എക്സ്പോർട്ട് & ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാമുകൾ) 31 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.iipmb.edu.in.
വിദ്യാഭ്യാസ ധനസഹായം
കേരള കർഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471-2729175, 8547229041.
തൊഴിലധിഷ്ഠിത പരിശീലനം
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ പൈത്തൺ പ്രോഗ്രാമിംഗ്, ഡാറ്റാ സയൻസ് ഓൺലൈൻ പരിശീലനത്തിന് ഫെബ്രുവരി 15നകം അപേക്ഷിക്കാം. ഒരു ബാച്ചിൽ 25 പേർക്കാണ് പ്രവേശനം. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിംഗിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. ഫോൺ : 9496015002, 9496015051. വെബ്സൈറ്റ്: www.reach.org.in.
അക്കൗണ്ട് വിവരം സ്ഥിരീകരിക്കണം
പി.ജി നഴ്സിംഗ്,പി.ജി ആയുർവേദ,എൽ എൽ.എം, ത്രിവത്സര- പഞ്ചവത്സര എൽ എൽ.ബി പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണർക്ക് ഫീസടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കാൻ www.cee.kerala.gov.inൽ ഫെബ്രുവരി മൂന്നിന് വൈകിട്ട് 5വരെ അവസരം. കൺഫർമേഷൻ നടത്താത്തവർക്ക് ഓൺലൈൻ അപേക്ഷയ്ക്കൊപ്പം നൽകിയ ബാങ്ക് അക്കൗണ്ടിലേക്കു തന്നെ റീഫണ്ട് നൽകും.
ബി.ഫാം പ്രവേശനം
സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിൽ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേയ്ക്ക് പ്രവേശനത്തിള്ള രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ 30ന് രാവിലെ 11നകം അറിയിക്കണം.
കുട്ടികൾക്ക് കൗൺസലിംഗുമായി സി. ബി. എസ്. ഇ
ന്യൂഡൽഹി : 10, 12 ക്ലാസ്സുകളിലെ ബോർഡ് എക്സാം എഴുതുന്ന കുട്ടികൾക്ക് സൈക്കോ - സോഷ്യൽ കൗൺസലിംഗ് നൽകുമെന്ന് സി. ബി. എസ്. ഇ അറിയിച്ചു.
ഫെബ്രുവരി 1 മുതൽ ഏപ്രിൽ 4 വരെയാണ് കൗൺസലിംഗ്.
ഫെബ്രുവരി 15-നാണ് 10, 12 ക്ലാസ്സുകളിലെ തിയറി പരീക്ഷ തുടങ്ങുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |