
മേയ് 20 ന് നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി , മെയ് 2026 (റഗുലർ - 2024 അഡ്മിഷൻ) പരീക്ഷ മാറ്റിവച്ചു.
പരീക്ഷാവിജ്ഞാപനം
ജൂൺ 18 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷകളുടെ വിജ്ഞാപനം വെബ്‌സൈറ്റിൽ.
റഗുലർ ബിടെക് 2013 സ്‌കീം - ഏഴാം സെമസ്റ്റർ കോഴ്‌സിൽ വരുന്ന ബിടെക് പാർട്ട്‌ടൈം റീസ്ട്രക്‌ചേർഡ് കോഴ്‌സ് - 2013 സ്‌കീം (2014 അഡ്മിഷൻ മാത്രം) ഏഴാം സെമസ്റ്റർ - മെയ് 2026 - മേഴ്‌സിചാൻസ് പരീക്ഷാ വിജ്ഞാപനം പസിദ്ധീകരിച്ചു.
ജൂൺ 17 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് (2019 സ്‌കീം - റഗുലർ - 2025 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2024 അഡ്മിഷൻ, സപ്ലിമെന്ററി - 2022 & 2023 അഡ്മിഷൻ), ജൂൺ 2026 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പ്രോജക്ട്/വൈവവോസി
ആറാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ്, ഏപ്രിൽ 2026 പരീക്ഷയുടെ പ്രോജക്ട്/വൈവവോസി പരീക്ഷകൾ ജൂൺ 8 മുതൽ നടത്തും.
കോളേജ് മാറ്റത്തിന് അപേക്ഷിക്കാം
കേരളസർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ അഞ്ചാം സെമസ്റ്ററിലേക്ക് ബിരുദ വിദ്യാർത്ഥികൾക്ക് (എഫ്.വൈ.യു.ജി.പി) 2026-27 അദ്ധ്യയന വർഷത്തിൽ മേജർ വിഷയം മാറാതെയുള്ള കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. കോളേജ് മാറ്റം ഗവ./എയ്ഡഡ് കോളേജുകൾ തമ്മിലും (ഓട്ടോണോമസ് ഒഴികെ), സ്വാശ്രയ കോളേജുകൾ തമ്മിലും, യു.ഐ.റ്റി സെന്ററുകൾ തമ്മിലും അനുവദിക്കും. പൂരിപ്പിച്ച അപേക്ഷ, +2 അല്ലെങ്കിൽ തത്തുല്യ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പലിന്റെ ശുപർശയോടൊപ്പം 1050 രൂപ ഫീസടച്ച് ചേരാൻ പോകുന്ന കോളേജിൽ 2026 ജൂൺ 03 ന് മുൻപായി സമർപ്പിക്കണം. അപേക്ഷ തപാലിൽ ലഭിക്കേണ്ട അവസാന തീയതി ജൂൺ 6.
സീറ്റൊഴിവ്
അറബിക് വിഭാഗം നടത്തുന്ന ഹ്രസ്വകാല ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) 026 മെയ് മാസത്തിൽ ആരംഭിക്കുന്ന 11-ാം ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേർസ് എക്‌സാമിനേഷൻ, ഏതെങ്കിലും ഡിഗ്രി (അറബിക് സെക്കൻഡ് ഭാഷയായിരിക്കണം), ഓറിയന്റൽ ടൈറ്റിൽ (ആലിം /ഫാളിൽ).
ഫീസ് : 6500 രൂപ. സീറ്റുകൾ: 15 കാലാവധി : 6 മാസം. അപേക്ഷിക്കുന്നതിനായി www.arabicku.in. അവസാന തീയതി മേയ് 30. വിശദവിവരങ്ങൾക്ക്: 0471-2308846/9747318105.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |