SignIn
Kerala Kaumudi Online
Friday, 23 October 2026 3.57 AM IST

കൊവിഡ് വാക്‌സിൻ: അന്വേഷണം ആവശ്യപ്പെട്ട് കെ.വി. തോമസിന്റെ കത്ത്

k-v-thomas

ന്യൂഡൽഹി : കൊവിഡ് പ്രതിരോധ വാക്‌സിനെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തു നൽകി. വാക്‌സിനുകൾ ഗുണത്തേക്കാൾ ദോഷം ചെയ്‌തുവെന്ന് ആക്ഷേപമുണ്ട്. ഭാര്യ ഷേർലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു. എന്നാൽ കൊവിഡ് വാക്‌സിൻ എടുത്തശേഷം വൃക്കയ്‌ക്കും ഹൃദയത്തിനും തകരാറുണ്ടായി. ഇക്കഴിഞ്ഞ ആഗസ്റ്റിൽ മരിച്ചു. ഭാര്യയുടെ മരണം തനിക്കുണ്ടാക്കിയ വേദന വളരെ വലുതാണെന്നും കത്തിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA