
തിരുവനന്തപുരം: കേരള ലാ അക്കാഡമി ലാ കോളേജിൽ പ്രവേശന നടപടികൾ ആരംഭിച്ചു. പഞ്ചവത്സര ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.എസ്.സി(ഐ റ്റി) എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി, എൽ.എൽ.എം, എം.ബി.എൽ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടും ഓൺലൈൻ വഴിയും സമർപ്പിക്കാവുന്നതാണ്. ജൂൺ 15ന് മുമ്പ് അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് : www.thekeralalawacademy.in .ഫോൺ : 0471-2433166.
JoSSA രജിസ്ട്രേഷൻ 11 വരെ
ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലത്തിന്റെ അടിസ്ഥാനത്തിൽ ഐ.ഐ.ടികൾ, എൻ.ഐ.ടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിനായുള്ള JoSSA രജിസ്ട്രേഷൻ 11 വരെ അപേക്ഷിക്കാം. ജെ.ഇ.ഇ അഡ്വാൻസ്ഡ്, മെയിൻ റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. വെബ്സൈറ്റ്: https://josaa.nic.in.
രാജ്യത്തെ 23 ഐ.ഐ.ടികൾ, ഐ.ഐ.എസ്സി ബംഗളൂരു, എൻ.ഐ.ടികൾ, ഐ.ഐ.ടികൾ, മറ്റ് 56 സർക്കാർ ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് JoSSA കൗൺസലിംഗ് വഴി നടക്കുന്നത്.
ജൂൺ 13, 30, ജൂലായ് 6, 10, 16 തീയതികളിലായി നടക്കുന്ന 5 റൗണ്ട് അലോട്ട്മെന്റ് വഴിയാണ് പ്രവേശനം. പെൺകുട്ടികൾക്ക് പ്രത്യേകം സൂപ്പർ ന്യൂമറി സീറ്റുകളുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈൻ റിപ്പോർട്ടിംഗ് നടത്തിയില്ലെങ്കിൽ തുടർന്നുള്ള അലോട്ട്മെന്റുകളിൽ നിന്ന് പുറത്താകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |