SignIn
Kerala Kaumudi Online
Saturday, 13 June 2026 1.53 AM IST

മൂന്ന് മാസത്തേക്ക് ജപ്തി നിറുത്തിവെയ്ക്കും: മന്ത്രി ലിജു 

a

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മാസത്തേക്ക് ജപ്തി നടപടികളും ലേലവും നിറുത്തിവയ്ക്കുമെന്ന് സഹകരണ മന്ത്രി എം.ലിജു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തിൽ തന്നെ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ മേഖലയിലെ നിക്ഷേപകർക്ക് അവരുടെ പണം തിരികെ നൽകുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. വായ്പാ തിരിച്ചടവ് മുടങ്ങിയവർക്കായി സഹകരണ വകുപ്പ് ആശ്വാസ് 2026 പദ്ധതി നടപ്പാക്കും. യു.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിക്ക് ജൂൺ ഒന്നിന് തുടക്കമായി. കേരള ബാങ്ക് സമൂഹത്തിന് ആവശ്യമാണെന്നും മന്ത്രി എം.ലിജു പറഞ്ഞു. സഹകരണ വകുപ്പുമന്ത്രിയായി ചുമതലയേറ്റ തിനുശേഷം ബാങ്ക് ഹെഡ് ഓഫീസിൽ നൽകിയ സ്വീകരണ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. കേരള ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗങ്ങളുടെയും സംയുക്ത യോഗത്തിലും മന്ത്രി പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA